ധ​ന​കാ​ര്യ ബില്ല് പാ​സ്സാക്കൽ : ജൂ​ലൈ അ​വ​സാ​നം ഒ​രു ദി​വ​സ​ത്തേയ്ക്ക് നി​യ​മ​സ​ഭാ സ​മ്മേ​ള​നം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജൂ​ലൈ അ​വ​സാ​നം ഒ​രു ദി​വ​സ​ത്തേ​യ്ക്ക് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രും. ധ​ന​കാ​ര്യ ബി​ല്ലു​ക​ള്‍ പാ​സാ​ക്കു​ന്ന​തി​നാ​യാ​ണ് നി​യ​മ​സ​ഭ ചേ​രു​ന്ന​ത്. രണ്ടുപേരുടെ ഇരിപ്പിടങ്ങളില്‍ ഒരാളെ മാത്രം ഇരുത്തി ഈ മാസം അവസാനം ഒരു ദിവസത്തേക്കു മാത്രം നിയമസഭ ചേരാന്‍ ധാരണ. തീയതി മന്ത്രിസഭായോഗം തീരുമാനിക്കും.

സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഭയുടെ പിന്‍ഭാഗത്ത് അധികമായി കസേരകളിടാനാണ് ആലോചന. ഈ കസേരകളില്‍ ഇരിക്കുന്ന സാമാജികര്‍ക്കു സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ കോഡ്‍ലെസ് മൈക്ക് ലഭ്യമാക്കുകയോ ആ സമയത്തു മാത്രം സ്വന്തം സീറ്റിനടുത്തു പോയി സംസാരിക്കാനുള്ള ക്രമീകരണമോ ഒരുക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വൈകാതെയുണ്ടാകും.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കക്ഷിനേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒരു ദിവസത്തേക്കു സഭ ചേരാന്‍ തീരുമാനിച്ചത്. ധനകാര്യ ബില്‍ പാസാക്കുക മാത്രമാണ് അജന്‍ഡ. കഴിഞ്ഞ സമ്മേളനം മാര്‍ച്ച്‌ 13 ന് അവസാനിച്ചതിനാല്‍ വ്യവസ്ഥയനുസരിച്ചു സെപ്റ്റംബര്‍ 13 നകം സഭ ചേരണം. സഭ അവസാനിച്ച ദിവസം അവതരിപ്പിച്ച ധനകാര്യ ബില്‍ ജൂലൈ തീരും മുന്‍പു പാസാക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒന്നിലധികം ദിവസം സഭ ചേരേണ്ടതില്ലെന്നു യോഗം തീരുമാനിച്ചു. ജൂലൈ അവസാനം സമ്മേളിച്ചാല്‍ പിന്നെ 6 മാസത്തിനു ശേഷം ചേര്‍ന്നാല്‍ മതി. പ്രസ് ഗാലറിയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ചു മാധ്യമ സ്ഥാപനങ്ങളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തും. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടാകും തെര്‍മല്‍ സ്കാനിങ് ഉള്‍പ്പെടെ ക്രമീകരണങ്ങളും ഒരുക്കും.

സ​​​ബ്ജ​​​ക്‌ട് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷ​​​മാ​​​ണു ന​​​ട​​​പ​​​ടി ക്ര​​​മ​​​മ​​​നു​​​സ​​​രി​​​ച്ച്‌ ധ​​​ന​​​ബി​​​ല്‍ പാ​​​സാ​​​ക്കു​​​ന്ന​​​ത്. ഈ ​​​ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലെ​​​ല്ലാം വി​​​യോ​​​ജ​​​ന​​​ക്കു​​​റി​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ള്ള​​​തി​​​നാ​​​ല്‍ പ​​​ര​​​മാ​​​വ​​​ധിപേ​​​ര്‍​​​ക്ക് ബി​​​ല്‍ ച​​​ര്‍​​​ച്ച​​​യി​​​ല്‍ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള​​​വ​​​ത​​​രി​​​പ്പി​​​ച്ച്‌ സം​​​സാ​​​രി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം കി​​​ട്ട​​​ണ​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ ക​​​ക്ഷി​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യി സ്പീ​​​ക്ക​​​ര്‍ ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​​​സി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ല്‍ എ​​​ല്ലാ​​​വ​​​ര്‍​​​ക്കും സം​​​സാ​​​രി​​​ക്കാ​​​ന​​​വ​​​സ​​​രം ന​​​ല്‍​​​കാ​​​നു​​​ത​​​കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ മ​​​റ്റ് കാ​​​ര്യ​​​പ​​​രി​​​പാ​​​ടി​​​ക​​​ളെ​​​ല്ലാം ഒ​​​ഴി​​​വാ​​​ക്കാ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​​​ദേ​​ശി​​​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...