കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു മുമ്പ്‌ ജി​ല്ല ത​ല​ത്തി​ല്‍ പ്ര​ത്യേ​ക ക​ര്‍മ​പ​ദ്ധ​തി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു മുമ്പ്‌ ജി​ല്ല ത​ല​ത്തി​ല്‍ പ്രത്യേ​ക ക​ര്‍മ​പ​ദ്ധ​തി രൂ​പ​വ​ത്ക​രി​ക്കാ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ക​ല​ക്ട​ര്‍ എ​സ്. സു​ഹാ​സി​ന്റെ  അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​ദേ​ശ​ത്തു​നി​ന്ന്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേഖരിക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ക​ര്‍മ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നാ​ണ് ആ​ലോ​ച​ന. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന നടത്തു​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ  പ​രി​ഗ​ണ​ന​യി​ലു​ണ്ട്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ നിര്‍ദേ​ശ​ങ്ങ​ള്‍ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്കും മാ​ര്‍​ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ വ​ഴി സ​ര്‍ക്കാ​റി​ലേ​ക്ക് ക​ര്‍മ​പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി ചെ​യ്ത ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം കാര്യങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍ക​രു​ത​ലു​ക​ളും ക​ര്‍മ​പ​ദ്ധ​തി​യി​ല്‍പെ​ടു​ത്തും. തു​റ​മു​ഖ​ത്തെ കോ​വി​ഡ് പ്രതിരോധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ കൊ​ച്ചി​ന്‍ പോ​ര്‍ട്ട് ട്ര​സ്​​റ്റ്​ പ്ര​തി​നി​ധി​ക​ളും അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പങ്കെ​ടു​ത്തു. സ​ബ് ക​ല​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്, എ​സ്.​പി കെ. ​കാ​ര്‍ത്തി​ക്, ഡി.​സി.​പി ജി. ​പൂ​ങ്കു​ഴ​ലി, അ​സി. ക​ല​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, കേ​ര​ള ആം​ഡ് ബ​റ്റാ​ലി​യ​ന്‍ -1 ക​മാ​ന്‍ഡ​ന്‍​റ് വൈ​ഭ​വ് സ​ക്‌​സേ​ന, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ന്‍.​കെ. കു​ട്ട​പ്പ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...