കൊച്ചി : നിയമവിരുദ്ധമായി ഡൊണേഷന്‍ വാങ്ങിയ കൊച്ചിന് കോളേജ് മാനേജര്‍ തോമസ് ജെ. വയലാട്ടിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുകൊണ്ട് മഹാത്മാഗാന്ധി സര്‍വകലാശാല ഉത്തരവിട്ടു. കൊച്ചിന് കോളേജിലെ 2019 വിദ്യാര്‍ത്ഥി പ്രവേശനത്തിന് സംഭാവനയായി ഒരു കോടിയില്‍പരം രൂപ ബില്‍ഡിംഗ് ഫണ്ട്, ഡവലപ്മെന്റ് ഫണ്ട്, പി.ടി.എ. ഫണ്ട് മുതലായ പേരുകളില്‍ പിരിച്ചെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പി.വി. അഷ്റഫ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നല്കിയ പരാതിയില്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം എം.എസ്. മുരളി കണ്‍വീനറായ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനേജരെ പുറത്താക്കിയത്.
നിയമവിരുദ്ധമായി ഡൊണേഷന്‍ വാങ്ങിയ കൊച്ചിന് കോളേജ് മാനേജരെ പുറത്താക്കി
RECENT NEWS
Advertisment