ക്ഷേത്രങ്ങളിലെ പൂജയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ പൂജയുടെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്. ബോര്‍ഡിന്റെ കീഴിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ വഴിപാടിനായി വ്യാജവെബ് സൈറ്റ് നിര്‍മ്മിച്ചാണ് തട്ടിപ്പ്. മലബാര്‍ ദേവസ്വത്തിന്റെ  പേരിലും സമാന തട്ടിപ്പ് നടന്നിരുന്നു.

ഇ- പൂജ എന്ന വെബ് സൈറ്റിലൂടെ തന്നെയാണ് തട്ടിപ്പ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 406 ക്ഷേത്രങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്‍പത് പ്രമുഖ ക്ഷേത്രങ്ങളിലേക്ക് വഴിപാടും പൂജയും നടത്താമെന്ന് അറിയിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ്.

കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, തൃപ്രയാര്‍, വടക്കുന്നാഥന്‍ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളുടെ പേരില്‍ വഴിപാടും പൂജയും കഴിക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി ഭക്തരെ കബളിപ്പിച്ചതായാണ് പ്രാഥമിക വിവരം. ബോര്‍ഡിന്റെ  നിയന്ത്രണത്തിലുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലേക്കുള്ള വഴിപാടിനും പൂജക്കുമായി ഓണ്‍ലൈനില്‍ പണം സ്വകരിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതിനെതിരെ ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...