പത്ത് ദിവസത്തിനുള്ളില്‍ ഉത്തരാഖണ്ഡില്‍ ആയിരത്തോളം കുട്ടികളില്‍ കോവിഡ്

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: കോവിഡ്  രണ്ടാം തരംഗത്തിനിടയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഉത്തരാഖണ്ഡില്‍ ഉടനീളം ഒന്‍പത് വയസ്സിന് താഴെയുള്ള ആയിരത്തോളം കുട്ടികളില്‍ മാരകമായ കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നു. രണ്ടാഴ്ചയ്ക്കിടയില്‍ 1618 കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. ചില കുട്ടികളുടെ അവസ്ഥ വഷളായതോടെ ഉടന്‍ തന്നെ അവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ വര്‍ഷം 2,131 കുട്ടികള്‍ക്ക് മാത്രമാണ് അണുബാധയുണ്ടായത്. ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 15 വരെ 264 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഏപ്രില്‍ 16 മുതല്‍ ഏപ്രില്‍ 30 വരെ 1,053 കേസുകളും മെയ് 1 മുതല്‍ മെയ് 14 വരെ 1,618 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിനെ അപേക്ഷിച്ച്‌ ഏഴ് മടങ്ങ് കൂടുതലാണ് ഉത്തരാഖണ്ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു ലക്ഷത്തില്‍ 771 കേസുകളാണ് ഉള്ളതെന്ന് സോഷ്യല്‍ ഡവലപ്മെന്റ് ഫോര്‍ കമ്യൂണിറ്റീസ് ഫൌണ്ടേഷന്‍ (എസ്ഡിസിഎഫ്) പ്രസിഡന്റ് അനൂപ് നൌട്ടാല്‍ പറഞ്ഞു.

കേസുകള്‍ തടസ്സമില്ലാതെ ഉയരുമ്പോള്‍ പരിശോധന വര്‍ദ്ധിപ്പിക്കുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡില്‍ 79,379 കൊറോണ വൈറസ് കേസുകളും 4,426 പേര്‍ മാരകമായ രോഗം മൂലം മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...