കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് ഔറങ്ങസേബ് നയമാണ് പിന്തുടരുന്നത് : ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് ഔറങ്ങസേബ് നയമാണ് പിന്തുടരുന്നതെന്ന് ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹൈകോടതിയിൽ പൂരവുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോര്‍ഡ് നൽകിയ സത്യവാങ്മൂലം രാഷ്ട്രീയപ്രേരിതമാണ് ക്ഷേത്ര വിരുദ്ധ നിലപാടാണ് അദ്ദേഹം പിൻതുടരുന്നത്. ഇടതുപക്ഷത്തിന്‍റെ നാവായാണ് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രവർത്തിക്കുന്നത്.ദേവസ്വം ബോർഡിന്‍റെ ചുമതല ക്ഷേത്ര പരിപാലനമാണ്.   വി എസ് സുനിൽ കുമാറിന് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് വോട്ട് അഭ്യർത്ഥിച്ചതിന് തെളിവുണ്ട്.

കളക്ടർ പൂരം ദിവസം എത്താൻ വൈകിയതിന് കാരണം ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് ആണ്. പൂരം അലങ്കോലമാക്കിയത് കൊച്ചിൻ ദേവസ്വവും ഇടതു പക്ഷവും ചേർന്നാണ്. ശക്തൻ തമ്പുരാൻ നിശ്ചയിച്ച പ്രകാരമേ തൃശൂർ പൂരം നടക്കൂ. വെട്ടു പലിശക്കാരുടെ സ്വഭാവമാണ് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് സുദർശന്‍റേത്. ദേവസ്വം ഭൂമി കൊച്ചിൻ ദേവസ്വം പ്രസിഡന്‍റിന്‍റെ തറവാട്ടു സ്വത്തല്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ തള്ളി തൃശൂർ പൂരം കലക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റിന്‍റെ ഹിഡൻ അജണ്ടയാണ് ആ സത്യവാങ്മൂലം. സത്യവാങ്മൂലത്തിൽ മര്യാദകേടാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...