Tuesday, May 28, 2024 3:42 pm

ലാപ്ടോപ് വെറും കാഴ്ചവസ്തു : കേരളത്തിന്‍റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ പരാതിയുമായി കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ പരാതിയുമായി കുട്ടികള്‍. ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ.എസ്‌.എഫ്‌.ഇയും കുടുംബശ്രീയും ഐ.ടി മിഷനും ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. 49 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പിനി വിതരണം ചെയ്ത ലാപ്ടോപ്പുകള്‍ പക്ഷേ കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം.

ഒന്നോ രണ്ടോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൂടുതല്‍ ലാപ്ടോപ്പില്‍ നിന്ന് പങ്കെടുക്കാന്‍ ആയിട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. ഓണാകുക പോലും ചെയ്യാതെ ലാപ്ടോപ്പ് ഇപ്പോള്‍ വെറുതെ ഇരിക്കുകയാണെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നു. കോക്കോണിക്സിനും കെ.എസ്‌.എഫ്‌.ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികള്‍ അറിയിച്ച്‌ മടുത്തെന്നും രക്ഷിതാക്കള്‍ പറയുന്നു.

പതിനയ്യായിരം രൂപയുടേതാണ് ലാപ്ടോപ്പ്. അഞ്ഞൂറു രൂപയാണ് മാസം അടവ്. ഒപ്പം ലാപ്ടോപ്പ് കിട്ടിയവര്‍ തവണ മുടക്കിയാല്‍ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പ് വന്നതായും രക്ഷിതാക്കള്‍ പറയുന്നു. പണം വാങ്ങിയാല്‍ നിലവാരമുള്ള ഉത്പന്നം നല്‍കുക എന്നത് പണം വാങ്ങിയവരുടെ ഉത്തരവാദിത്വമാണ്. ഇതിന് സര്‍ക്കാര്‍ പരിഹാരം കാണുക തന്നെ വേണമെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതർ

0
പാലക്കാട്: നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതർ....

കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം

0
കോട്ടയം: കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ...

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ : മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി...

കുന്നംകുളത്ത് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 13 പേർക്ക് പരിക്ക്

0
തൃശ്ശൂർ : കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക്...