ഭാര്യയെ നൈനിറ്റാളില്‍ എത്തിച്ച് മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ടു ; 24കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭാര്യയെ നൈനിറ്റാളിലെ കിഴക്കാംതൂക്കായ മലഞ്ചെരുവില്‍നിന്നു തള്ളിയിട്ട ഇരുപത്തിനാലുകാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ബബിത എന്ന ഇരുപത്തിയൊമ്പതുകാരിയായ ഭാര്യയെ തള്ളിയിട്ട രാജേഷ് റായി എന്ന സെയില്‍സ്മാനെയാണ് അറസ്റ്റ് ചെയ്തത്. ബബിതയുടെ ശരീരം കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.

സിനിമാക്കഥകളെ വെല്ലുന്ന പ്രതികാരമാണ് രാജേഷ് ആസൂത്രണം ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി തന്നെ രാജേഷ് ബലാത്സംഗം ചെയ്തുവെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം ജൂണില്‍ ബബിത പരാതി നല്‍കിയിരുന്നു. ഓഗസ്റ്റില്‍ രാജേഷിനെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചു. താന്‍ രാജേഷിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബബിത പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബറില്‍ രാജേഷ് ജയില്‍ മോചിതനായി. പിന്നീട് ഇരുവരും വിവാഹിതരായി.

ബബിതയുമായി വഴക്കടിച്ചിരുന്ന രാജേഷ് സ്ഥിരമായി അവരെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബബിത അവരുടെ വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ മാസം രാജേഷ് ബബിതയെ വീണ്ടും ഉത്തരാഖണ്ഡിലുള്ള തന്റെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു. പിന്നീട് ബബിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കുടുംബം പരാതിപ്പെട്ടതനുസരിച്ച് പോലീസ് രാജേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഭാര്യയെ നൈനിറ്റാളില്‍ കൊണ്ടുപോയി മലഞ്ചെരുവില്‍നിന്നു തള്ളിയിട്ടുവെന്ന് ചോദ്യം ചെയ്യലില്‍ രാജേഷ് സമ്മതിച്ചു. ബബിതയുടെ ശരീരം കണ്ടെത്താനുള്ള തെരച്ചിലിലാണു പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....