പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നു. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന് തേങ്ങകളാണ് കള്ളന്മാർ ഓട്ടോറിക്ഷയിൽ എത്തി കൊണ്ടുപോകുന്നത്. 27 വർഷമായി നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി രമ പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ തേങ്ങ വിൽപന തുടങ്ങിയിട്ട്. ഇത്രയും നാൾ നേരിട്ടിട്ടില്ലാത്ത പരീക്ഷണമാണ് രമയുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്നത്. വിൽക്കാൻ എത്തിക്കുന്ന തേങ്ങകൾ കള്ളന്മാർ മോഷ്ടടിക്കുന്നു. അമ്പത് കിലോയുടെ ഏഴ് ചാക്കുകൾ ഞായറാഴ്ച കൊണ്ടുപോയി. ഇതിനു മുമ്പ് പതലവണയായി അമ്പതിനായിരം രൂപയുടെ തേങ്ങ മോഷ്ടിച്ചു. പലതവണ വ്യാപാരികൾ ഫോർട്ട് പോലീസിൽ നൽകിയെന്നും രമ പറയുന്നു. പോലീസ് എത്തി ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചു. പാസഞ്ചർ ഓട്ടോയിലാണ് കള്ളന്മാർ തേങ്ങ കടത്തുന്നത്. പക്ഷെ ഓട്ടോയുടെ നമ്പർ മാത്രം ഒരു ക്യാമറയിലും വ്യക്തമല്ല. പത്മനാഭ സ്വാമി ക്ഷേത്രവും സർക്കാർ ഓഫീസുകളും അടക്കം തലസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് കിഴക്കേക്കോട്ടയും പഴവങ്ങാടിയും. അവിടെയാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെ ഈ പാവങ്ങളുടെ ഉപജീവനം മുട്ടിക്കുന്ന കള്ളന്മാർ വിലസുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...