തിരുവല്ല : പെരിങ്ങര ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം സഹവാസ ക്യാമ്പ് – കിളിക്കൂടിന് തുടക്കമായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് പി.ഡി അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് മുഖ്യാതിഥിയായി. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ പ്രസാദ്, പ്രധാനാദ്ധ്യാപിക വി.വി ചിത്ര, സീനിയർ അദ്ധ്യാപകൻ കെ.അജയ കുമാർ, ക്യാമ്പ് കോ – ഓർഡിനേറ്റർ എസ്. ഷെഫീന, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ലീഡർ പി.എസ് സൂര്യലക്ഷ്മി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകൾക്ക് അഡ്വ.പ്രദീപ് പാണ്ടനാട്, ധനോജ് നായിക്, അജിനി എഫ്, രാധിക രാജൻ, നൗഫൽ പുത്തൻ പുരയ്ക്കൽ, ടി.കെ.ശരത്ചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി. ലിംഗനീതിസർവ്വേ, സമത്വദീപം തെളിയിക്കൽ, പരിസര ശുചീകരണം, പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























