Friday, May 17, 2024 5:51 pm

കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം ; അഞ്ച് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. ഇവര്‍ സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു.

സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. കോയമ്പത്തൂരില്‍ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു പോലീസ് അന്വേഷണത്തില്‍ മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ടൗണ്‍ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയില്‍ റെക്കോര്‍ഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.

ഈ ദൃശ്യങ്ങളില്‍ നാലു പേര്‍ കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വെയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ എന്ന യുവാവ് 2009 ല്‍ ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദ ബന്ധം സംശയിച്ച്‌ ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്.

ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തു. അല്‍ ഉമ സംഘടനയുടെ തലവന്‍ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരന്‍ നവാബ് ഖാന്റെ മകന്‍ തല്‍കയെ ചോദ്യം ചെയ്തിരുന്നു. ഉക്കടം വിന്‍സന്റ് റോഡിലെ വീട്ടില്‍ വൈകിട്ടോടെയാണ് പോലീസ് സംഘം പരിശോധനക്കെത്തിയത്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്ഫോടന കേസ് അന്വേഷിക്കുന്നത്.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എഡിഎസുകൾക്ക് സ്വന്തമായി എന്നിടം പദ്ധതിയുമായി കുടുംബശ്രീ സംസ്ഥാന മിഷൻ

0
പെരുനാട് : കുടുംബശ്രീ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് എഡിഎസുകൾക്ക് സ്വന്തമായി എന്നിടം പദ്ധതിയുമായി...

കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ : പ്രഖ്യാപനവുമായി എയർലൈൻ

0
അബുദാബി: മൂന്ന് ഇ​ന്ത്യൻ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്...

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല, ആർഎംപിയും രമയും യുഡിഎഫ് വിടണം...

0
തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന മാധ്യമപ്രവർത്തകൻ ജോൺ...

മഴ മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ...