ജീവനാംശ തുകയായി ഭാര്യക്ക് ചാക്കുകളില്‍ നാണയങ്ങള്‍ ; പണി കൊടുത്ത ഭർത്താവിന് തിരിച്ച് പണി കൊടുത്ത് കോടതി

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: ജീവനാംശം തേടി ഭര്‍ത്താവിനെതിരെ കോടതയിലെത്തിയ ഭാര്യക്ക് ഭർത്താവ് നല്‍കിയത് ഏഴ് ചാക്കുകളിലായി നാണയങ്ങള്‍. രാജസ്ഥാനിലെ ജയ്പൂർ അഡീഷണൽ ജില്ലാ കോടതിയിലാണ് വിചിത്ര സംഭവം. പതിന്നൊന്ന് മാസം ജീവനാംശമായി നല്‍കേണ്ട തുക നല്‍കാതെ വന്നതോടെയാണ് ജയ്പൂര്‍ സ്വദേശിനി സീമ കോടതിയിലെത്തിയത്. ഭര്‍ത്താവ് ദശരഥ കുമാവതിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഇയാളുടെ വീട്ടുകാര്‍ നഷ്ടപരിഹാരത്തുക നാണയ രൂപത്തില്‍ ഏഴ് ചാക്കുകളില്‍ കോടതിയില്‍ എത്തിക്കുകയായിരുന്നു. വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്ന സമയത്ത് മാസം തോറും സീമയ്ക്ക് 5000 രൂപ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കോടതിയുടെ നടപടി അക്ഷരാര്‍ത്ഥത്തില്‍ യുവാവിന് പണിയായി.

ജീവനാംശമായ അമ്പത്തി അയ്യായിരം രൂപ ഒരു രൂപയുടേയും രണ്ട് രൂപയുടേയും നാണയങ്ങളായി നൽകാൻ അനുവാദം നല്‍കിയെങ്കിലും ഈ തുക എണ്ണിത്തിട്ടപ്പെടുത്തി നൽകാൻ ഭർത്താവിനോട് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മാത്രമല്ല ഇത്രയും തുക യുവാവ് തനിയെ എണ്ണിത്തിട്ടപ്പെടുത്തണമെന്നും ആയിരം രൂപ വീതമുള്ള പാക്കറ്റുകളിലാക്കി നല്‍കണമെന്നും കോടതി വ്യക്തമാക്കി. യുവാവ് തന്നെ എണ്ണിത്തിട്ടപ്പെടുത്തി പണം കൈമാറുന്നത് വരെ നാണയങ്ങള്‍ കോടതിയുടെ കസ്റ്റഡിയില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി. അടുത്ത ഹിയറിംഗ് തിയതിയായ ജൂണ്‍ 26ന് മുന്‍പ് പണം നല്‍കിയിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചതോടെ യുവാവ് വെട്ടിലായി. നാണയം നിയമപരമായി ഉപയോഗത്തിലുള്ളതാണെന്നും അത് സ്വീകരിക്കുന്നതിന് തടസം പാടില്ലെന്നുമായിരുന്നു യുവാവിന്‍റെ വീട്ടുകാര്‍ സീമയുടെ അഭിഭാഷകനോട് വിശദമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...

ബെംഗളൂരുവിലെ ക്ഷേത്രത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വീകരണം

0
ബെംഗളൂരു : ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക്...

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

0
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു....