കോയിപ്രം പഞ്ചായത്ത് എംസിഎഫ് നവീകരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കോയിപ്രം പഞ്ചായത്ത് എംസിഎഫ് നവീകരിക്കുന്നു. പുതിയതായി കൺവെയർ ബെൽറ്റും ബെയിലിങ് മിഷനുമാണ് സ്ഥാപിക്കുന്നത്. പഞ്ചായത്ത് ഫണ്ടിൽനിന്ന്‌ അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് ബെയിലിങ് മിഷൻ വാങ്ങിയത്. കൺവെയർ ബെൽറ്റിന്റെ വിലയായ നാലരലക്ഷം രൂപയിൽ 1,25,000 രൂപ ശുചിത്വമിഷന്റെ വിഹിതമാണ്. പുതിയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി എംസിഎഫിന് ഉള്ളിലുള്ള മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഉപകരണങ്ങൾ സ്ഥാപിച്ചതിനുശേഷം മാത്രമേ മിനി എംസിഎഫുകളിൽനിന്ന് മാലിന്യങ്ങൾ എംസിഎഫിലേക്ക് മാറ്റുകയുള്ളൂ. എട്ടടി നീളമുള്ള കൺവേയർ ബെൽറ്റാണ് സ്ഥാപിക്കുന്നത്.

ബെൽറ്റിന്റെ രണ്ടുവശങ്ങളിലായി ആളുകൾനിന്ന് പ്ലാസ്റ്റിക് കവറുകളെ മൈക്രോൺ അടിസ്ഥാനമാക്കി ഏഴായി തരംതിരിക്കും. എല്ലാ മാസവും ശരാശരി അഞ്ച് ടൺ ജൈവമാലിന്യങ്ങൾ 17 വാർഡുകളിൽ നിന്നായി ശേഖരിക്കുന്നുണ്ട്. മാലിന്യനിർമാർജനത്തിനായി 28 വനിതകൾ അടങ്ങുന്ന ഹരിതകർമസേനയാണ് പഞ്ചായത്തിനുള്ളത്. ഹരിതകർമസേനയ്ക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നൽകിയതായി ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇഡിക് ഷാജി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...