മിസോറാം : അസമിലെ ദിമ ഹസാവോ ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന കല്‍ക്കരി ട്രക്കുകള്‍ക്ക് തീവച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ദിമാസ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ദിയുന്‍മുഖ് പോലീസ് സ്റ്റേഷനില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ രങ്കേര്‍ബീല്‍ പ്രദേശത്താണ് സംഭവം നടന്നത്.
ഇവിടെ നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളിലേക്ക് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. രണ്ടു ട്രക്ക് ഡ്രൈവര്‍മാര്‍ വെടിയേറ്റും ട്രക്കുകള്‍ കത്തിച്ചതിന്‍റെ ഇടയില്‍പ്പെട്ട് മൂന്നുപേരുമാണ് മരിച്ചത്. അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പ്രദേശത്ത് നിരീക്ഷണം കടുപ്പിച്ചതായും പോലീസ് വ്യക്തമാക്കി. അക്രമികള്‍ തങ്ങളോട് പണം ആവശ്യപ്പെട്ടതായി ട്രക്ക് ഡ്രൈവര്‍മാര്‍ പോലീസിനോട് പറഞ്ഞു.