കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം സര്‍ക്കാരിന്‍റെ നിസംഗതയുടെ അവസാന ഉദാഹരണം : എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

ആറന്മുള : കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം സര്‍ക്കാരിന്‍റെ നിസംഗതയുടെ അവസാന ഉദാഹരണമാണെന്ന് എസ്ഡിപിഐ ആറന്‍മുള നിയോജക മണ്ഡലം പ്രസിഡന്‍റ് എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. ഉപയോഗ ശൂന്യമായി കിടന്ന ഈ കെട്ടിടത്തിന്റെ സമീപത്താണ് സ്കൂൾ ഗ്രൗണ്ട്. കളികൾക്കിടയിൽ കുട്ടികൾ ഈ കെട്ടിടത്തിന്റെ താഴെ വിശ്രമിക്കാറുണ്ട്. ഇന്നലെ രാത്രിയിൽ കെട്ടിടം തകർന്ന് വീണതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ബലക്ഷയം നേരിട്ടിരുന്ന കെട്ടിടം പൊളിച്ച് മാറ്റണമെന്ന് പലതവണ മന്ത്രിമാരുള്‍പ്പടെയുള്ള അധികൃതരോട് സ്കൂൾ ജീവനക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് അധികൃതരുടെ അലംഭാവത്താൽ കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് അതിദാരുണമായി മരണപ്പെട്ടത്. സംസ്ഥാനത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടരുന്ന അലംഭാവം പ്രതിഷേധാർഹമാണ്. കാലപ്പഴക്കംചെന്ന സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികാരികൾ അടിയന്തിര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി അന്‍സാരി കൊന്നമൂട്, ഓര്‍ഗനൈസിങ് സെക്രട്ടറി നാസറുദ്ദീന്‍ പി എം, കമ്മിറ്റിയംഗം ഷാജി കെ എച്ച് എന്നിവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...