ഉതിമൂട്ടിൽ കാൽനടയാത്രക്കാർക്ക് കെണിയൊരുക്കി തകർന്ന നടപ്പാത സ്ലാബുകൾ ; അധികൃതർക്ക് അനക്കമില്ല

For full experience, Download our mobile application:
Get it on Google Play

ഉതിമൂട്: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ഉതിമൂട്ടിൽ കാൽനടയാത്ര ദുഷ്കരമാകുന്നു. ജംഗ്ഷനിലെ നടപ്പാതയിലെ സ്ലാബുകൾ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പ്രതിദിനം നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ഉതിമൂട് ജംഗ്ഷനിലാണ് ഈ ദുരവസ്ഥ. കാൽനടയാത്രക്കാർക്കായി നിർമ്മിച്ച ഓടയ്ക്ക് മുകളിലെ സ്ലാബുകളാണ് ഒടിഞ്ഞുതൂങ്ങി കിടക്കുന്നത്. രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രക്കാർ ഈ കുഴിയിൽ വീഴാൻ സാധ്യതയേറെയാണ്. ജംഗ്ഷനിലെ കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്കും ഈ തകർന്ന സ്ലാബുകൾ വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്‌കൂൾ തുറക്കാനിരിക്കെ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി വേണം ബസ് കയറാനും മറ്റുമായി നടക്കാൻ.പലതവണ അധികാരികളെ വിവരം അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ആരെങ്കിലും വലിയൊരു അപകടത്തിൽ പെടുമ്പോൾ മാത്രമാണോ അധികൃതർ ഉണരുകയെന്നും നാട്ടുകാർ ചോദിക്കുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...