വിഴിഞ്ഞത്ത് ശീതളപാനീയം നൽകി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്ത് ശീതളപാനീയം നൽകി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പുല്ലുവിള സ്വദേശിയായ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിച്ച ശേഷം പ്രതി ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.മെയ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ വെച്ചാണ് പ്രതിയായ മനു പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇൻസ്റ്റാഗ്രാം വഴി ഇയാൾ പെൺകുട്ടിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മനുവും കൂടെ മറ്റൊരാളും ചേർന്ന് അവിടെയെത്തി.

ഇയാൾ കൊണ്ടുവന്ന ജ്യൂസ് കുടിച്ചതിന് പിന്നാലെ പെൺകുട്ടി ബോധരഹിതയാകുകയും, തുടർന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനവിവരം കുട്ടി തന്നെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്. തുടർന്ന് മണ്ണേല പോലീസ് കേസെടുക്കുകയായിരുന്നു. സംഭവസമയത്ത് മനുവിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ മനുവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...