അറിയാതെ ബീഫ് കഴിക്കാൻ നൽകിയെന്ന് ആരോപിച്ച് സഹപ്രവർത്തകനെ കഴുത്ത് ഞെരിച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: തന്റെ അറിവില്ലാതെ ബീഫ് കഴിക്കാൻ നൽകിയെന്ന് ആരോപിച്ച് സഹ​പ്രവർത്തകനെ കഴുത്തുഞെരിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ വാരാണസി ജില്ലയിലെ മഹാ​ഗാവിൽ കഴിഞ്ഞമാസമാണ് സംഭവം. ബിഹാർ സ്വദേശിയായ അഫ്താബ് ആലം (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സോലാപൂർ സ്വദേശിയായ വിരേന്ദ്രയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. കഴിഞ്ഞമാസം എട്ടിനാണ് മ​ഹാ​ഗാവിലെ ആളൊഴിഞ്ഞയിടത്ത് അഫ്താബിന്റെ മൃതദേഹം കണ്ടെത്തിയത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം.

യുവാവിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാ​ഗമായി ആലമിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ വീരേന്ദ്രയുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതായി കണ്ടെത്തി. തുടർന്ന് പ്രദേശത്തെ എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവയിലൊന്നിൽ അഫ്താബിനൊപ്പം വീരേന്ദ്ര നിൽക്കുന്നതും കണ്ടു. തുടർന്ന്, വീരേന്ദ്രയെ കസ്റ്റഡിയിലെടുത്ത് നടത്തി ചോദ്യം ചെയ്യലിൽ ഇയാൾ കാര്യങ്ങൾ വിവരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...