രണ്ടാം വിവാഹത്തിനായി മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളുടെ നമ്പർ ശേഖരിച്ച് തട്ടിപ്പ് ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് നമ്പർ ശേഖരിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീറിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നും കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി. നിരവധി ആളുകളിൽ നിന്ന് പണം തട്ടിയതിന് പിന്നാലെ പ്രതി കോഴിക്കോട് നിന്നാണ് പിടിയിലായത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. ദുബായിൽ എഞ്ചിനീയറാണെന്ന വ്യാജേന മാട്രിമോണിയൽ സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.

ഇതിനായി വിദേശ മൊബൈൽ നമ്പറിൽ നിന്ന് വാട്സ്ആപ്പ് മുഖേനയും ഫോൺ കോൾ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പിനിരയാക്കിയതെന്ന് യുവതി പറയുന്നു. ചില കേസുകളിൽ കുടുങ്ങിയതിനാൽ അതിൽ നിന്നും ഒഴിവാകുന്നതിനായി പണം ആവശ്യമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. പല തവണകളായി 13 ലക്ഷത്തിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെച്ചാണ് പ്രതിയുടെ തട്ടിപ്പ്. ഇയാൾ ഇത്തരത്തിൽ രണ്ട് വിവാഹങ്ങൾ കഴിച്ചതായും പോലീസ് കണ്ടെത്തി.

വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് ഇയാൾ കുറ്റകൃത്യം ചെയ്തിരുന്നത്. പരിചയപ്പെടുന്ന യുവതികളുടെ വീഡിയോകളും ഫോട്ടോകളും വാട്സാപ്പ് മുഖേന ശേഖരിക്കും. പിന്നീട് ഇവ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടൽ. വിദേശത്ത് നിന്നും തിരികെയെത്തിയ പ്രതി ബെംഗളൂരുവിൽ വ്യാജ വിലാസത്തിൽ താമസിക്കവേയാണ് പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...