റവന്യൂ ജീവനക്കാരുടെ കൂട്ട അവധി എടുപ്പ് സമരം റാന്നി താലൂക്കില്‍ പൂര്‍ണ്ണം ; എന്‍.ജി.ഓ യൂണിയന്‍ നേതാവു കൂടിയായ ചെറുകോല്‍ വില്ലേജ് ഓഫീസര്‍ കാലുവാരി

For full experience, Download our mobile application:
Get it on Google Play

റാന്നി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് റവന്യൂ ജീവനക്കാരുടെ കൂട്ട അവധി എടുപ്പ് സമരം റാന്നി താലൂക്കില്‍ പൂര്‍ണ്ണമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. താലൂക്കിന് കീഴിലെ ഒമ്പത് വില്ലേജ് ഓഫീസുകളും അടഞ്ഞു കിടന്നപ്പോള്‍ ചെറുകോല്‍ വില്ലേജ് ഓഫീസ് പതിവുപോലെ പ്രവര്‍ത്തിച്ചു. എന്‍.ജി.ഓ യൂണിയന്‍ നേതാവു കൂടിയായ വില്ലേജ് ഓഫീസര്‍ സഹപ്രവര്‍ത്തകരുടെ സമരാഹ്വാനം തള്ളുകയായിരുന്നു. മുഴുവന്‍ ജീവനക്കാരും സംഘടനാ വ്യത്യാസമില്ലാതെ കൂട്ട അവധിയെടുത്തു പ്രതിഷേധിച്ചപ്പോളാണ് എന്‍.ജി.ഓ യൂണിയന്‍ ഭാരവാഹി നിക്ഷേധാത്മക നിലപാട് സ്വീകരിച്ചത്. റാന്നി താലൂക്കില്‍ ദീര്‍ഘനാള്‍ തഹസില്‍ദാരായി സേവനം അനുഷ്ടിച്ച വ്യക്തിയായിരുന്നു നവീന്‍ ബാബു. പ്രതിഷേധ കൂട്ടായ്മ ഡെപ്യൂട്ടി തഹസില്‍ദാര്‍ എൻ.വി സന്തോഷ് ഉദ്ഘാടനം ചെയ്തു. ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍ പി.എസ് മനോജ് കുമാർ, റാന്നി തഹസില്‍ദാര്‍ അനിൽ ഏബ്രഹാം, ജോജി ജോസഫ്, എസ്.ജി അമ്പിളി എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ പത്തില്‍ ഒമ്പത് വില്ലേജ് ഓഫീസുകളും അടച്ചിട്ടുകൊണ്ട് മുഴുവൻ ജീവനക്കാരും പ്രതിഷധ സമരത്തില്‍ പങ്ക് ചേർന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 70255 53033 / 0468 233 3033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...