‘വരയരങ്ങിൽ’ മോഡലായി കളക്ടർ ; ഞൊടിയിടയിൽ ചിത്രം വരച്ചുകിട്ടിയ സന്തോഷത്തിൽ പത്തനംതിട്ട ജില്ലാകളക്ടർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വേഗവരയ്ക്ക് പത്തനംതിട്ട ജില്ലാകളക്ടർ എ ഷിബു ഐ എ എസ് മോഡലായി. കളക്ടറുടെ ജന്മവർഷമായ 1969 ന്റെ നിരവധി പ്രത്യേകതകൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു ജിതേഷ്ജിയുടെ മിന്നൽ വേഗവര. സെക്കണ്ടുകൾക്കുള്ളിൽ കളക്ടർ ചിത്രം റെഡി. സന്തോഷസൂചകമായി കളക്ടർ “ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ ഉന്മാദതേനലകൾ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലേ താളം നീയല്ലേ എന്നാത്മ സംഗീത ശില്പം നീയല്ലേ” എന്നു തുടങ്ങുന്ന ‘മീൻ’ എന്ന ജയൻ സിനിമയിലെ പഴയ ഹിറ്റ്‌ഗാനം തകർത്തങ്ങ് പാടിയപ്പോൾ പന്തളം എമിനൻസ് ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ പ്രേക്ഷകർക്ക് ഹർഷാരവം അടക്കാനായില്ല.

ജിതേഷ്ജിയുടെ ‘വരയരങ്ങ്’ സ്റ്റേജ് ഷോയിലെ വിസ്മയ ക്കാഴ്ച്ചകൾ അവിടെകൊണ്ടും തീർന്നില്ല. ‘വേഗവര ക്യാൻവാസിൽ ജിതേഷ്ജി വരച്ച പഴയകാല സൂപ്പർ സ്റ്റാർ ജയന്റെ രേഖാ ചിത്രം മാജിക്കിലെന്ന പോലെ ജീവൻ വെച്ച് പൂച്ചെണ്ടുമായി കളക്ടറെ അഭിനന്ദിക്കാനെത്തി. ഒപ്പം കളക്ടറുടെ പാട്ടിനൊപ്പിച്ച് നൃത്തച്ചുവടുകളും വെച്ചപ്പോൾ സദസ്സ് ഒന്നടങ്കം വിസ്മയത്തിലാറാടി. ചടങ്ങിൽ പന്തളം എമിനൻസ് സ്കൂൾ ചെയർമാൻ പി എം ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ആനി മാത്തൻ, സ്കൂൾ മാനേജർ എലിസബത്ത് ജോസ്, പന്തളം നഗരസഭാഗം കെ.വി ശ്രീദേവി, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ, സോണി എസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...