ഫ്ലാഷ്മോബില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവച്ച് കലക്ടറും ; വൈറല്‍ വീഡിയോ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഫ്ലാഷ് മോബിൽ  വിദ്യാർഥികൾക്കൊപ്പം ചേർന്ന് ചുവടുവെച്ച് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളേജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട  കാതോലിക്കേറ്റ് കോളേജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പം ചേര്‍ന്ന് ചുവടുവെച്ചത്.

കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാർഥികൾക്കൊപ്പം മനോഹര നൃത്തച്ചുവടുകൾ വയ്ക്കുന്ന കലക്ടറുടെ വിഡിയോ നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്.

സ്കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ എസ്. അയ്യർ കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്.  ദിവ്യ എസ്. അയ്യറിന്‍റെ പാട്ട് അടക്കം മുന്‍പും വൈറലായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

പിഎംഎൽഎ നടപടി : തൃണമൂൽ കോൺഗ്രസിന്റെ ₹440.42 കോടി നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ...

0
കൊൽക്കൊത്ത: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ...