ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

For full experience, Download our mobile application:
Get it on Google Play

ചെറുവത്തൂർ : മട്ടലായിൽ ദേശീയപാതയിൽ വിള്ളൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തിര പരിശോധന നടത്തി റിപ്പോർട്ട് നൽകണം. അമ്പത് മീറ്റർ അധികം നീളത്തിലാണ് വിള്ളൽ. സർവീസ് റോഡിലും വിള്ളൽ കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ നിരന്തരം കുന്നിടിയുന്ന സാഹചര്യം ഉണ്ടായിരുന്നു. മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് 50 മീറ്റർ അധികം നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇവിടെ റോഡ് അമർന്ന നിലയിലുമാണ്. വിള്ളൽ പുറത്തു കാണാതിരിക്കാൻ റോഡിലെ ടാറിങ് മുഴുവൻ പൊളിച്ചു മാറ്റുകയാണ് നിർമ്മാണ കരാറുകൾ.

കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിലാണ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടത്. ചെറിയ മഴയിൽ തന്നെ വീണ്ടും ദേശീയപാത തകരാൻ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് റോഡ് തകർന്നും കുന്നിടിഞ്ഞും വലിയ ദുരന്തമാണ് ഈ മേഖലയിൽ ഉണ്ടായത്. വിള്ളലിൽ മഴവെള്ളം ഇറങ്ങാൻ ഇടയായാൽ, വിള്ളൽ വലുതായി വലിയ അപകടങ്ങൾക്ക് തന്നെ സാധ്യതയുണ്ട്. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

 

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു ; യുവാവ് അറസ്റ്റിൽ

0
കോഴിക്കോട് : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ...

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം ; എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല ;...

0
ന്യൂഡൽഹി: എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്‍റെ...

കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ

0
തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ. തുരങ്ക ഭാ​ഗത്ത് രണ്ടിടങ്ങളിലായാണ്...

ഒളിവിലിരുന്നും ഭീഷണി ; അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പോലീസ് ; പ്രത്യേക സംഘമായി അന്വേഷണം

0
കൊച്ചി: ഒളിവിലിരുന്നും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ...