ഹൈക്കമാന്റിനെ വെല്ലുവിളിച്ച് പിറവത്ത് വി ഡി സതീശനായി ഫ്ലക്സ് ബോർഡ്

For full experience, Download our mobile application:
Get it on Google Play

പിറവം: കോൺഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിച്ച് എറണാകുളം പിറവത്ത് വി ഡി സതീശനായി ഫ്ലക്സ് ബോർഡ്. പിറവം ഫാത്തിമ മാതാ സ്കൂളിന് സമീപമാണ് സതീശനെ അനുകൂലിച്ച് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നുമാണ് ഫ്ലക്സ് ബോർഡിലെ മുദ്രാവാക്യങ്ങൾ. അനൂപ് ജേക്കബിന്റെ മണ്ഡലമാണ് പിറവം. ഒരു കൂട്ടം ജനാധിപത്യ വിശ്വാസികൾ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ മുഖ്യമന്ത്രി കസേരയ്ക്കായി വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ തമ്മിലുള്ള തർക്കത്തിന് ഇതുവരെ ശമനമില്ല എന്നതിന്റെ തെളിവാണ് പിറവത്തെ ഫ്ളക്സ്.

നേരത്തെ കോൺഗ്രസ് പ്രവർത്തകർ നേതാക്കളുടെ പേരിൽ തെരുവിലിറങ്ങുന്നതും പോസ്റ്ററുകളും ഫ്ലസ്ഉകളും സ്ഥാപിക്കുന്നതിൽ നിന്നും പിൻവാങ്ങണമെന്നും ഹൈകമാൻഡ് അഭ്യർത്ഥിച്ചിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് പുതിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള ചർച്ച നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് എ ഐ സി സി നേതൃത്വം വിളിപ്പിച്ചിട്ടുണ്ട്. എം എം ഹസ്സൻ, കെ സുധാകരൻ, വി എം സുധീര‍ൻ, മുല്ലപ്പ‍ള്ളി രാമചന്ദ്രൻ, എന്നീ നേതാക്കളെയാണ് ദില്ലിയിലേക്ക് വിളിപ്പിച്ചത്. സമവായ നീക്കങ്ങളാണ് ഹൈക്കമാൻഡ് നടത്തുന്നത്.അതേസമയം, കെ സി വേണുഗോപാൽ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള സാധ്യതയെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....