കോളെജുകൾ ജനുവരി നാലിന് തുറക്കും ; അധ്യാപകർ ഈ മാസം 28 മുതൽ എത്തണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 4 മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ ഉത്തരവ്. കോളെജുകളും സർവകലാശാലകളും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കണം. സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, ഫൈൻ ആർട്സ്, ലോ, ഫിസിക്കൽ എജ്യുക്കേഷൻ, പോളിടെക്നിക് കോളജുകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാണ് ആദ്യം ക്ലാസുകൾ ആരംഭിക്കുക.
പിജി, ഗവേഷണ കോഴ്സുകളിൽ എല്ലാ വിദ്യാർഥികൾക്കും ജനുവരി 4ന് ക്ലാസ് ആരംഭിക്കും.

പാഠഭാഗങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനു ശനിയാഴ്ച പ്രവർത്തി ദിനമാക്കും. സാമൂഹിക അകലം പാലിക്കാൻ ക്ലാസുകൾ 2 ബാച്ചുകൾ ആക്കി തിരിക്കാം. ഒരു വിദ്യാർഥിക്ക് പരമാവധി 5 മണിക്കൂർ ക്ലാസ് നൽകണം. ക്ലാസ് മുറികൾ, ലാബ്, ഹോസ്റ്റൽ എന്നിവ വേഗം ശുചീകരിക്കണം. ഈ മാസം 28ന് അധ്യാപകർ കോളജുകളിൽ എത്തി ഇതുറപ്പാക്കണം. 4 മുതൽ രണ്ട് ഷിഫ്റ്റുകളായിട്ടാകും കോളജുകൾ പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാണ് ഒരേസമയം അനുവദിക്കുക. കോളജ് പ്രിൻസിപ്പൽമാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതൽ കോളജിൽ ഹാജരാകണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...