വിജയ്‌യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു. പി വിഘ്‌നേഷ് (19) ആണ് മരിച്ചത്. മാർച്ച്‌ നാലിന് വിജയ് യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. വിജയ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ നിരവധി ആരാധകരും പ്രവർത്തകരും ഇരുചക്ര വാഹനങ്ങളിൽ അദ്ദേഹത്തെ പിന്തുടർന്നിരുന്നു. അന്ന് അഞ്ചിലേറെ പേർക്ക് അപകടം സംഭവിച്ച് പരിക്കേറ്റിരുന്നു. അവരിൽ ഒരാളാണ് വിഘ്നേഷ്. വിഘ്നേഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിഗ്രി വിദ്യാർത്ഥിയാണ് വിഘ്നേഷ്. കരൂർ ദുരന്തത്തിന് ശേഷവും വിജയുടെ റാലികളിൽ അപകടങ്ങൾ ഉണ്ടാകുന്നത് രാഷ്ട്രീയ എതിരാളികൾ ചർച്ചയാക്കുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ മരണം സംഭവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...