Saturday, May 10, 2025 12:55 am

വിദ്യാര്‍ഥികള്‍ക്ക്​ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് ; കോളജ്​ തുറക്കാന്‍ മാര്‍ഗരേഖയായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒക്​ടോബര്‍ നാല്​ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന്​ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസുണ്ടാവുക. ക്ലാസുകള്‍ തുടങ്ങുന്നതിന്​ മുമ്പ് വിദ്യാര്‍ഥികള്‍ക്ക്​ ഒരു ഡോസ്​ വാക്​സിനെങ്കിലും ഉറപ്പാക്കും.

ഇതിനായി വിദ്യാര്‍ഥികള്‍ക്കായി വാക്​സിനേഷന്‍ ക്യാമ്പുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കിയാകും ക്ലാസുകള്‍ തുടങ്ങുക. കോവിഡ്​ പ്രതിരോധത്തിനായി കോളജുകളില്‍ പ്രത്യേക ജാഗ്രതസമിതികള്‍ രൂപീകരിക്കും. വാര്‍ഡ്​ കൗണ്‍സിലര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍ എന്നിവരെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

വിദ്യാര്‍ഥികളില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധമായും ക്വാറന്‍റീനിലാക്കും. ചില കോളജുകളില്‍ സി.എഫ്​.എല്‍.ടി.സി പ്രവര്‍ത്തിക്കുന്നുണ്ട്​. ക്ലാസ്​ തുടങ്ങുന്ന സാഹചര്യത്തില്‍ ഇവ മാറ്റിസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കുമെന്നും ഉന്നതവിദ്യഭ്യാസ മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...