ബീറ്റ്‌റൂട്ടും റാഡിഷും വിളയിച്ച് ആവണിപാറ ഗിരിവർഗ്ഗ കോളനിവാസികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : വന വിഭവങ്ങളായ തേനും കുന്തിരിക്കവും ഒക്കെ ശേഖരിച്ച് നാട്ടിൽ എത്തിച്ച് വിപണനം നടത്തിയിരുന്നു എന്നതൊക്കെ ആവണിപ്പാറ ഗിരിവർഗ കോളനിവാസികൾക്ക് ഇനി പഴയകഥയാണ്. ആദിവാസി ജന സമൂഹത്തിന് കേട്ട് കേഴ്വി പോലും ഇല്ലാതിരുന്ന ബീറ്റ് റൂട്ടും റാഡിഷും ആവണിപ്പാറ കോളനിയിൽ വിളയിച്ച് വ്യത്യസ്ഥരാവുകയാണ് കോളനിവാസികൾ.പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ പരീക്ഷണാടിസ്ഥാനത്തിൽ ആണ് ആവണിപ്പാറ കോളനിയിൽ ശീതകാല കൃഷി ആരംഭിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് ആദിവാസി കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് ആദിവാസി ഊരിൽ ശീതകാല കൃഷി ചെയ്യിക്കുന്നത്.അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന ആവണിപ്പാറയിൽ എത്തി ചേരണമെങ്കിൽ അരുവാപ്പുലത്ത് നിന്നും ഇരുപത്തിഅഞ്ച് കിലോമീറ്റർ സഞ്ചരിക്കണം.ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽ പെട്ട മുപ്പത്തിനാല് കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്.

അച്ചൻകോവിൽ വനത്താൽ ചുറ്റപ്പെട്ട ഈ കോളനിയിൽ എത്തുവാൻ വള്ളം ഉപയോഗിച്ച് മാത്രമേ സാധിക്കൂ.ഇരുപത് കുടുംബ ശ്രീ അംഗങ്ങൾ ആണ് കൃഷിയിൽ പങ്കാളികളായിരിക്കുന്നത്.കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ആയ ഋഷി സുരേഷ് ആണ് ആവണിപ്പാറയിൽ ശീതകാല കൃഷി ആരംഭിക്കണം എന്ന ആശയം മുന്നോട്ട് വെച്ചത്.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ,സി ഡി എസ് ചെയർപേഴ്സൺ സൗമ്യ ഹരിചന്ദ്രൻ എന്നിവരാണ് വിത്ത് വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ് : അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്

0
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍...

സംഘപരിവാറിൻ്റെ ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത് ; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച്...

0
കൊച്ചി: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ...

ക്ഷേമപെൻഷൻ വിതരണം ; ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും

0
തിരുവനന്തപുരം : ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു നൽകുന്നത് നിർത്താനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പ്...