പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിന്റെ പേരിൽ കോന്നിയിൽ നിലം നികത്തൽ സജീവം

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ കോന്നിയിൽ പച്ചമണ്ണിട്ട് നിലം നികത്തുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. കോന്നി, പൂവൻപാറ, വകയാർ, കൊല്ലൻപടി, കൂടൽ, കലഞ്ഞൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആണ് സംസ്ഥാന പാത കടന്നുപോകുന്ന സഥലങ്ങൾക്ക് ഇരുവശവുമുള്ള ഭൂമികൾ അനധികൃതമായി മണ്ണിട്ട് നികത്തുന്നത്.

സംസ്ഥാന പാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് എടുത്ത് മാറ്റുന്നതും ആവശ്യമായ ഭാഗങ്ങളിൽ നിറക്കുന്നതും ഉൾപ്പെടെ ഉള്ള ജോലികൾ കരാറുകാരെ ആണ് കെ എസ് റ്റി പി അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റോഡിന് ഇരുവശവുമുള്ള ഭൂ ഉടമകൾ കരാറുകാരെ സ്വാധീനിച്ച് പച്ചമണ്ണ് ടിപ്പർ ലോറികളിൽ എത്തിച്ച് സ്വകാര്യ ഭൂമിയിൽ ഇട്ട് നിലം നികത്തി റോഡ് നിരപ്പാക്കിനികത്തി ഭൂമി ഉയർത്തുകയാണ് ചെയ്യുന്നത്.ഈ തരത്തിൽ കോന്നി,വകയാർ,കൂടൽ,കലഞ്ഞൂർ,പൂവൻപാറ തുടങ്ങി നിരവധി സ്ഥലങ്ങളിൽ മണ്ണിട്ട് നിലം നികത്തിയിട്ടുണ്ട്.

റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ നാൾ മുതൽ ഇത്തരത്തിൽ സംസ്ഥാന പാതയിൽ നിന്നും മണ്ണ് പല ഭൂമിയിലും എത്തിച്ച് നിലം നികത്തിയിട്ടുണ്ട്.എന്നാൽ ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ ഇടപെടുന്നില്ല എന്നതാണ് വാസ്തവം.കോന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ ഈ തരത്തിൽ മണ്ണിട്ട് നികത്തിയ ഒട്ടേറെ ഭൂമി നമുക്ക് കാണുവാനും കഴിയും.

കോന്നിയിൽ പല സ്ഥലങ്ങളിലും ഇത്തരത്തിൽ മണ്ണിട്ട് നികത്തിയ ഭൂമിയിൽ കെട്ടിടങ്ങളും പണിയുണ്ട്.പുനലൂർ സ്വദേശി ആയ കരാറുകാരനെ ആണ് ഈ പ്രവർത്തികൾ ഏൽപ്പിച്ചിരിക്കുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. അനധികൃതമായ ഇത്തരം നിലം നികത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നും ആവശ്യമുയരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്നും നാളെയും ശക്തമായ മഴ ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത് അടുത്ത അഞ്ച്...

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി റെയിൽവെ

0
ദില്ലി: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി...

ശബരിമലയിൽ ഇനി എഐ കാവൽ ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിർമിത ബുദ്ധി

0
പത്തനംതിട്ട : ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തവണ മുതൽ നിർമിത...

ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം

0
കോട്ടയം: ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇല്ലിക്കൽ...