ശിശുദിനാഘോഷത്തിന് ജില്ലയില്‍ വര്‍ണാഭമായ ചടങ്ങുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വര്‍ണാഭമായ ചടങ്ങുകളോടെ ജില്ലയില്‍ ശിശുദിനം ആഘോഷിക്കുന്നതിന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശിശുദിനാഘോഷ സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു. ശിശുക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ അജിത്കുമാര്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ജില്ലാ ട്രഷറര്‍ ഏ.ജി ദീപു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ എസ്.ആദില, കെ.ജയകൃഷ്ണന്‍, എസ്. മീരാസാഹിബ്, കലാനിലയം രാമചന്ദ്രന്‍നായര്‍ , രാജന്‍ പടിയറ, സി.ആര്‍. കൃഷ്ണകുറുപ്പ്, ശാന്തി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ തലങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കും.

മുനിസിപ്പല്‍, ബ്ലോക്ക് തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ജില്ലാതല മല്‍സരങ്ങള്‍ നടക്കും. മലയാള പ്രസംഗ മത്സരത്തില്‍ എല്‍.പി സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥി / വിദ്യാര്‍ഥിനിയെ കുട്ടികളുടെ പ്രധാനമന്ത്രിയായും യു.പി സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥി / വിദ്യാര്‍ഥിനിയെ കുട്ടികളുടെ സ്പീക്കറായും തെരഞ്ഞെടുക്കും. നവംബര്‍ 14 ന് രാവിലെ 8.30 ന് കളക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന ശിശുദിനറാലി നഗരം ചുറ്റി പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുനാട്ടില്‍ വയോധികനെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

0
പെരുനാട്: സ്കൂട്ടറിൽ യാത്ര ചെയ്ത വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ഹെൽമെറ്റ്‌...

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാഞ്ഞെത്തിയത് ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ , ഇടിച്ചു തെറിപ്പിച്ചു...

0
കാസർകോട് : നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഹൈവേ പട്രോളിംഗ്...