കാനഡയിലെ മെഗാ ഓണവുമായി നയാഗ്ര മലയാളി സമാജം

For full experience, Download our mobile application:
Get it on Google Play

കാനഡ: മലയാളനാടിന്റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണം നയാഗ്രയിലും ആഘോഷിച്ചു. പട്ടുപുടവയും അത്തപ്പൂക്കളവും തിരുവാതിരകളിയും മാവേലി തമ്പുരാനും ചെണ്ടമേളവും ഓണസദ്യയും തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു നയാഗ്ര മലയാളി സമാജത്തിന്റെ ‘മെഗാ ഓണം നയാഗ്ര 2023’. ആയിരത്തിലധികം മലയാളികൾ പങ്കെടുത്ത കാനഡയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷമാണ് നയാഗ്ര ഫാൾസ് കൺവെൻഷൻ സെന്ററിൽ ഓഗസ്റ്റ് ഇരുപത്തിയാറിന് നടന്നത്. മലയാളികൾ പിന്നോട്ടു നിൽക്കേണ്ടവരല്ല മുന്നിട്ടിറങ്ങേണ്ടവരാണെന്നു ബോധ്യപ്പെടുത്താനാണ് ഇത്രയും വലിയ ഒരാഘോഷം സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു. കൊളംബസ് ക്ലബ് ഹാളിൽ വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ പരിപാടി നടക്കുന്ന നയാഗ്ര ഫാൾസ് കൺവെൻഷൻ സെന്ററിലേക്കു സ്വീകരിച്ചു. വൈകിട്ട് മൂന്നു മുപ്പതു മുതൽ ആറുമണി വരെയായിരുന്നു ഓണസദ്യ. രാജീവ്, രാജേഷ്, റോബിൻ എന്നിവരുടെ നേതൃത്വത്തിൽ ജയ്മോൻ, വിൻസെന്റ്, വർഗീസ്, വസന്ത്, റിജിൽ, അരുൺ, മാസ്സ് നയാഗ്ര ടീം എന്നിവർ ഓണസദ്യക്ക് നേത്രുത്വം നല്‍കി.

ആറുമണി മുതൽ പാട്ടും ഡാൻസും സ്കിറ്റും ഓണത്തിന്റെ തനത് തിരുവാതിരകളിയും മറ്റ് കലാപരിപാടികളുമൊക്കെയായി ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. ഒരു മാസം നീണ്ടുനിന്ന പരിശീലനങ്ങൾക്കൊടുവിലാണ് ഇരുന്നൂറിലേറെ കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തിയത്. ആറു മണിക്ക് തുടങ്ങിയ കലാപരിപാടികൾ രാത്രി പത്തര വരെ നീണ്ടു. സമാജത്തിന്റെ സ്വന്തം കലാകാരന്മാരുടെ ‘തരംഗം’ അവതരിപ്പിച്ച ചെണ്ടമേളം ഓണാഘോഷങ്ങൾക്ക് ഉത്സവക്കൊഴുപ്പേകി. നയാഗ്രയിലെ മലയാളികളെ ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനൊപ്പം, രണ്ടാം തലമുറ മലയാളികൾക്ക് കേരളത്തിന്റെ സംസ്കാരവും രുചി വൈവിധ്യങ്ങളും പകർന്നു നൽകുന്ന വേദി കൂടിയായിരുന്നു നയാഗ്ര മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം.

എം പി ടോണി ബാൾഡിനെലി, സിറ്റി കൗൺസിലർ മോനാ പട്ടേൽ, എന്നിവർ വിശിഷ്ട അതിഥികളായെത്തി. ടോണി മാത്യു, ശില്പ ജോഗി, സജ്ന ജോസഫ്, ക്രിസ്ടി ജോസ്, ചിഞ്ചുമോൾ പിഎസ്, രാജി മാമ്പറ്റ, ആർഷ സന്തോഷ്, അൽക്ക ചെറിയാൻ, നിമ്മി ടോണി, ആൻ ജോർജ്, മരിയ കുര്യൻ, കാവ്യാ കൃഷ്ണരാജ്, അരുൺ ബാലൻ, കവിത പിന്റോ എന്നിവരായിരുന്നു കലാപരിപാടികളുടെ കോർഡിനേറ്റേഴ്സ്. റിയൽറ്റർ അർജുൻ സനിൽകുമാർ ആയിരുന്നു പരിപാടിയുടെ മെഗാ സ്പോൺസർ. പ്രസിഡന്റ് ബൈജു പകലോമറ്റം, ജോയിന്റ് സെക്രട്ടറി രാജേഷ് പാപ്പച്ചൻ, ട്രഷറർ പിന്റോ ജോസഫ്, എന്റർടൈൻമെന്റ് കോർഡിനേറ്റേഴ്സ് ടോണി മാത്യു കമ്മറ്റി അംഗങ്ങളായ മധു സിറിയക്, റോബിൻ ചിറയത്ത്, സജ്ന ജോസഫ്, അനൂബ് രാജു, കേലബ് വർഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രൻ സജികുമാർ, ശിൽപ ജോഗി, ഷോബിൻ ബേബി, എന്നിവരും ബോർഡ് ഓഫ് ഡിറക്ടർസായ ജയ്മോൻ മാപ്പിളശ്ശേരിൽ, ജോർജ് കാപ്പുകാട്ട്, ഡെന്നി കണ്ണൂക്കാടൻ, എന്നിവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, രാജീവ് വാരിയർ, വർഗീസ് ജോസ്, വിൻസെന്റ് തെക്കേത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...