ഉത്തരക്കടലാസിൽ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താൻ കോളം ; നീറ്റ് പരീക്ഷയിൽ വീണ്ടും വിവാദം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നീറ്റ് പരീക്ഷാ ഉത്തരക്കടലാസിൽ വിദ്യാർഥികളുടെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടതിനെതിരെയും ആക്ഷേപം. വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തുന്നത് ക്രമക്കേടിനിടയാക്കുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. ഉത്തരക്കടലാസിൽ പേരിനൊപ്പം വിദ്യാർഥിയുടെ അമ്മയുടെയും അച്ഛന്‍റെയും പേര് രേഖപ്പെടുത്താനുള്ള കോളങ്ങളാണുണ്ടായിരുന്നു. റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തര കടലാസിലും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു. നീറ്റ് പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായുള്ള വിവരങ്ങൾ പുറത്തു വരുന്നതിനിടെയാണ് ഉത്തരക്കടലാസിൽ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടുവെന്ന ആക്ഷേപവും ഉയരുന്നത്.

ഒ .എം.ആർ ഷീറ്റിൽ ഉത്തരങ്ങൾ അടയാളപ്പെടുത്താനുള്ള സ്ഥലത്തിന്‍റെ അവസാന ഭാഗത്താണ് വിദ്യാർഥികളുടെ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താനുള്ള കോളമുള്ളത്. യു.ജി.സി നെറ്റ് പരീക്ഷയുടെ ഉത്തരക്കടലാസും ഇതേ മാതൃകയിലായിരുന്നു. കഴിഞ്ഞ തവണ വരെ കമ്പ്യൂട്ടറൈസ്ഡ് പരീക്ഷയായിരുന്ന യു.ജി.സി നെറ്റ് പരീക്ഷ ഇത്തവണ ഒ.എം.ആർ രീതിയിലേക്ക് മാറ്റിയത് സംശയാസ്പദമാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...