അളിയൻമുക്കിലേക്ക് വരൂ, തടി കട കാണാം

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ കാലത്തിന്റെ തിരുശേഷിപ്പായി കൊന്നപ്പാറ അളിയൻമുക്കിൽ വർഷങ്ങളായി ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിച്ചിരിക്കുകയാണ് അളിയൻമുക്ക് ശാന്തിഭവൻ ഗോപാലകൃഷ്ണൻനായരുടെ തടിക്കട. എട്ടു പതിറ്റാണ്ടിലേറെ പിന്നിടുന്ന ഈ കടക്ക് ഒരുനാട്ടിലെ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. ഗോപാലകൃഷ്ണൻനായരുടെ പിതാവ് ലക്ഷ്മി വിലാസം തോപ്പ് മാധവൻപിള്ള 1938 ൽ റേഷൻ കടയ്ക്കുവേണ്ടിയാണ് പൂർണ്ണമായും തേക്കിൽ തീർത്ത തടിക്കട നിർമ്മിക്കുന്നത്. കടയുടെ മേൽക്കൂരയുടെ ഭാഗത്ത് 28 – 6 – 1113 M E എന്ന് രേഖപെടുത്തിയിരിക്കുന്നതും കാണാം.

കഴുക്കോലും ഭിത്തിയും പട്ടികയും എല്ലാം തേക്കിൻ തടിയിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. മുകൾ ഭാഗത്ത് ഒരു മുറിയും അറയും കടയുടെ അടിയിൽ ഒരു നിലവറയുമുണ്ട്. കരിങ്കൽ കെട്ടിന് മുകളിൽ നിർമ്മിച്ചിരിക്കുന്ന കടയുടെ മുൻ ഭാഗത്തെ വാതിൽ തുറന്ന് അകത്തു കടന്നാൽ അടിയിലെ നിലവറക്കുള്ളിൽ പ്രവേശിക്കാം. റേഷൻകടയോട് ഒപ്പം തന്നെ സർക്കാരിൽ നിന്നുള്ള തുണി തരങ്ങളും ഇവിടെ വിറ്റിരുന്നു. ആ കാലത്ത് പയ്യനാമൺ കഴിഞ്ഞാൽ കോന്നി തണ്ണിത്തോട് റോഡിലെ പ്രധാന കടയും ഇതായിരുന്നു. പുതു തലമുറക്ക് കേട്ടു മാത്രം പരിചയമുള്ള അളിയൻമുക്കിലെ തടിക്കട ചിതൽ കയറാതെ സംരക്ഷിക്കുകയാണ് ഗോപാലകൃഷ്‌ണൻനായരും കുടുംബവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...