നാട്ടിലെത്തിയത് അത്ഭുതം പോലെ തോന്നുന്നു ; റഷ്യയിൽ കുടുങ്ങിയ ഡേവിഡ് മുത്തപ്പൻ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്‍റ് ഏജന്റിന്റെ ചതിയില്‍പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ഡേവിഡ് മുത്തപ്പന്‍ നാട്ടിലെത്തി. രണ്ട് ദിവസം മുമ്പ് ഡൽഹിയിലെത്തിയിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിയത്. നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് അത്ഭുതം പോലെയാണ് കാണുന്നതെന്നും പലരുടെയും സഹായത്തോടെയാണ് നാട്ടിൽ തിരിച്ചെത്തിയതെന്നും ഡേവിഡ് മുത്തപ്പൻ പറഞ്ഞു. കേന്ദ്ര മന്ത്രി വി.മുരളീധരനും ശശി തരൂരിനും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഡേവിഡ് തിരുവനന്തപുരത്ത് എത്തിയത്. ബന്ധുക്കൾ റെയില്‍വേ സ്റ്റേഷനിലെത്തി സ്വീകരിച്ചു. ഡേവിഡ് മുത്തപ്പന് പുറമെ റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയിരുന്നു.

റഷ്യയില്‍ നിന്ന് ദില്ലിയിലെത്തിയ പ്രിൻസിനെയും സിബിഐ ഓഫീസില്‍ എത്തിച്ച് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി. ക്രെയ്ൻ അതിർത്തിയിൽനിന്നും വെടിയേറ്റ് കാലിന് ഗുരുതര പരിക്കേറ്റ പ്രിൻസ് എംബസിയുടെ സഹായത്തോടെയാണ് ദില്ലിയിലെത്തിയത്. സിബിഐ സംഘം റിക്രൂട്ട്മെൻ്റ് ഏജൻസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രിൻസിനെ നാട്ടിലേക്കയക്കും. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...