കൊടുമൺ ജി ഗോപിനാഥൻ നായർ അനുസ്മരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൊഴിലാളി മേഖലയിലെ പ്രവർത്തനത്തോടൊപ്പം കാർഷിക മേഖലയുടെ പുരോഗതിയ്ക്കും വേണ്ടി യഗ്നിച്ച നേതാവ് ആയിരുന്നു അന്തരിച്ച മുൻ എഐസിസി അംഗം കൊടുമൺ ജി ഗോപിനാഥൻ നായർ എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരമായ പോരാട്ടങ്ങൾ നടത്തിയ നേതാവായിരുന്നുവെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രമായി നിൽക്കാതെ അവകാശങ്ങൾക്ക് വേണ്ടി പേരാടിയ നേതാവായിരുന്നു കൊടുമൺ ജിയെന്നും കാർഷിക മേഖലയുടെ പുരോഗതിയ്ക്ക് അദ്ദേഹം നൽകിയ സംഭാവന മുൻനിറുത്തിയാണ് അദ്ദേഹത്തിന് ഭാരത് ജ്യോതി അവാർഡ് ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മറ്റിയുടെ നേതൃത്തിൽ നടത്തിയ കൊടുമൺ ജി അനുസ്മരണവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.മോഹൻ രാജ് അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, എ.ഷംസുദീൻ, റിങ്കു ചെറിയാൻ, അനിഷ് വരി ക്കണ്ണാമല, ജെറി മാത്യു സാം, റനീസ് മുഹമ്മദ്, ആർ സുകുമാരൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, സജി കെ സൈമൺ, റ്റി.സി തോമസ്, ഗ്രേസി തോമസ്, വർക്കി ഉമ്മൻ, എ.ജി ആനന്ദൻ പിള്ള, പി.കെ മുരളി, തോമസ് ശവുമേൽ, രമണൻ പള്ളിയ്ക്കൽ, ജോൺ മുണ്ടപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...

വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനംവകുപ്പ്...