പത്തനംതിട്ട : പ്രഷറിനും സ്ട്രോക്കിനും കഴിക്കേണ്ട മരുന്ന് അടിയന്തിരമായി വേണമെന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലിന് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട ആൾക്ക് യൂത്ത് കെയർ പ്രവർത്തകർ മരുന്ന് പത്തനംതിട്ടയിലെ വീട്ടില്‍ എത്തിച്ചു.
ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ കഴിയാത്തവർക്ക് യൂത്ത് കെയർ പ്രവർത്തകർ സഹായത്തിനുണ്ടെന്ന ഷാഫിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് അടിയിലാണ് അയിരൂർ സ്വദേശി ഏബ്രഹാം ജോർജ്ജ് ഫോൺ നമ്പർ സഹിതം ആവശ്യം അറിയിച്ചത്. ഷാഫി വിവരം കൈമാറിയത് അനുസരിച്ചു യൂത്ത് കോൺഗ്രസ് റാന്നി മണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി, ചെറുകോൽ മണ്ഡലം പ്രസിഡന്റ് റോഷൻ കൈതക്കുഴിയുടെ സഹായത്തോടെ മരുന്ന് വീട്ടില്‍ എത്തിച്ചു.