കർഷക സമരത്തിനിടെ യുവതി പീഡിപ്പിക്കപ്പെട്ടു : പരാതിയുമായി പിതാവ്

For full experience, Download our mobile application:
Get it on Google Play

ചണ്ഡി​ഗഡ് : പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീ ബലാത്സം​ഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഹരിയാനയിൽ കർഷക സമരത്തിൽ പങ്കെടുക്കാൻ ഹരിയാനയുടെയും ദില്ലിയുടെയും അതി‍ത്തിയിലെത്തിയപ്പോഴാണ് ഇവരെ രണ്ട് പേർ ചേർന്ന് ബലാത്സം​ഗം ചെയ്തതെന്നാണ്  സ്ത്രീയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതി പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

25കാരിയായ സ്ത്രീയുടെ പിതാവിന്റെ പരാതിയിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കർഷക നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ദില്ലി അതിർത്തിയിൽ പോയ സ്ത്രീ ഏപ്രിൽ 10നാണ് വീട്ടിൽ തിരിച്ചെത്തിയത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്ത്രീയെ ഏപ്രിൽ 26ന് ഝജ്ജാ‍ർ ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏപ്രിൽ 30ന് സ്ത്രീ മരിച്ചു. ഇതിന് ശേഷമാണ് മകൾ ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് പോലീസിൽ പരാതി നൽകിയത്. സ്ത്രീയുടെ മരണ കാരണം വ്യക്തമാകാനുള്ള റിപ്പോർട്ടിനാണ് കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കൊവിഡ് ലക്ഷണങ്ങൾക്കാണ് സ്ത്രീയെ ചികിത്സിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കിസാൻ സോഷ്യൽ ആർമിയിലെ അം​ഗങ്ങളായ രണ്ട് പേരാണ് ഇതിന് പിന്നിലെന്നും സംഭവം അറിഞ്ഞതോടെ ആ സം​ഘത്തെ തന്നെ സമരത്തിൽ നിന്ന് നീക്കം ചെയ്തുവെന്നും കർഷക സംഘം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....