കോമണ്‍വെല്‍ത്ത് പ്രബന്ധ മത്സരം ; അതിഥി എസ് നായര്‍ക്ക് മിന്നും വിജയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയടക്കമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്കായുള്ള റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റിയുടെ ഇംഗ്ലീഷ് പ്രബന്ധ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ റണ്ണറപ്പായി പത്തനംതിട്ട സ്വദേശിനി അതിഥി എസ് നായര്‍. സമീപകാലത്ത് ഈ നേട്ടം കൈവരിക്കുന്ന ഏക മലയാളിയാണ് ഡല്‍ഹി സംസ്‌കൃതി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂടിയായ അതിഥി എസ് നായര്‍.

ജൂനിയര്‍ വിഭാഗത്തില്‍ അമൃതസറില്‍ നിന്നുള്ള റെയ്‌സ ഗുലാത്തി റണ്ണറപ്പായി. സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് കെനിയയില്‍ നിന്നുള്ള കൈല ബൊസൈര്‍ ആണ്. ജൂനിയര്‍ വിഭാഗത്തില്‍ ഉഗാണ്ടയില്‍ നിന്നുള്ള ഏഥന്‍ മുഫുസയും ഒന്നാമതെത്തി. ഒക്ടോബര്‍ 28-ന് ലണ്ടനിലെ സെന്റ്.ജെയിംസ് പാലസില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്്കാരങ്ങള്‍ വിതരണം ചെയ്യും.

ശക്തമായ മത്സരമായിരുന്നു ഇത്തവണ നടന്നതെന്ന് പ്രബന്ധമത്സരത്തിന്റെ സംഘാടകര്‍ വ്യക്തമാക്കി. 25,648 പേരാണ് വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചത്. ഇന്‍ഡസ് സ്‌ക്രോള്‍സ് സ്ഥാപകനും മാനേജിംഗ്് ഡയറക്ടറും ഓര്‍ഗനൈസര്‍ അസോസിയേറ്റ് എഡിറ്ററുമായ പത്തനംതിട്ട സ്വദേശി ജി.ശ്രീദത്തന്റെയും നഗരവികസന മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബിന്ദു ശ്രീദത്തന്റെയും മകളാണ് അതിഥി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...