കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കർ എ.എന്‍. ഷംസീര്‍ ആസ്ട്രേലിയയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ നിയമനിര്‍മ്മാണ സഭകള്‍ അംഗങ്ങളായ, ലണ്ടന്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയാണ് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ദേശീയ പാര്‍ലമെന്റും, പ്രാദേശിക നിയമനിര്‍മ്മാണ സഭകളും ചേര്‍ന്ന് ആകെ 180-ഓളം ജനാധിപത്യ സഭകള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്. ഇന്ത്യന്‍ പാര്‍ലെമന്റില്‍നിന്നും, സംസ്ഥാന നിയമനിര്‍മ്മാണ സഭകളില്‍ നിന്നുമുള്ള സഭാധ്യക്ഷന്മാരും, ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുക്കുന്നു. കേരള നിയമസഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലായി വാര്‍ഷിക സമ്മേളനം ചേര്‍ന്നുവരുന്നു. 67-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് നവംബര്‍ 3 മുതല്‍ 8 വരെയുള്ള തീയതികളില്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ വച്ച് നടക്കുകയാണ്. ന്യൂ സൗത്ത് വെയ്ല്‍സ് പാര്‍ലമെന്റ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്റെ ഏറിയ ഭാഗവും സിഡ്നിയിലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് നടക്കുന്നത്. അംഗരാജ്യങ്ങളില്‍ ജനാധിപത്യം, മനുഷ്യാവകാശം, നല്ല ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അസോസിയേഷന്റെ മുഖ്യലക്ഷ്യം. കോണ്‍ഫറന്‍സില്‍ സ്പീക്കറോടൊപ്പം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാറും പങ്കെടുക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; മുഖ്യ സൂത്രധാരൻ സംസ്ഥാനം വിട്ടെന്ന് സൂചന

0
വടകര : അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ലഹരി എത്തിച്ച്...

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ യുവാവിന് ക്രൂരമർദനം ; രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി...

‘പ്രധാനമന്ത്രി ജനാധിപത്യത്തിനെതിരല്ല’ ; തിര. കമ്മിഷണർ നിയമനസമിതിയുടെ സാധുത ഇല്ലാതാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

0
ന്യൂഡൽഹി : ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി...

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11...