വഖഫ് പ്രസ്താവനയില്‍ വര്‍ഗീയ പരാമര്‍ശം ; സുരേഷ് ഗോപിക്കെതിരെ വീണ്ടും പരാതി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വഖഫുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടൈന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് പരാതിക്കാരന്‍. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും, ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മണിപ്പൂരിന് സമാനമായ സ്ഥിതിയാണ മുനമ്പത്തേത്. മണിപ്പൂര്‍ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല. വഖഫ് ഭൂമി വിഷയത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനും സമാനമായ പരാമര്‍ശമാണ് നടത്തിയത്. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാല്‍ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ട് പോകാതിരിരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തില്‍ ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകളുടെ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ ഇറങ്ങിയതിന് പിന്നാലെ കാണാതായി ; റിട്ട. അധ്യാപകനെ കണ്ടെത്തി

0
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ റിട്ടയേര്‍ഡ് അധ്യാപകനെ കര്‍ണാടകയിലെ ഉടുപ്പിയില്‍ കണ്ടെത്തി....

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...