നിരവധി ഗുണങ്ങളാണ് കമ്യൂണിസ്റ്റ് പച്ചയ്ക്കുള്ളത് എന്നറിയാമോ?. ഇല ഞെരടി നീരെടുത്ത് മുറിവുള്ള ഭാഗത്ത് വെച്ചാൽ ഏതു മുറിവും വളരെ പെട്ടെന്ന് ഉണങ്ങും. അതുപോലെ ശരീരത്തിൽ മുറിവോ വീക്കമോ ഉണ്ടായാൽ ഇതിന്റെ ഇല പിഴിഞ്ഞെടുക്കുന്ന നീര് പുരട്ടുകയോ ഇലയിട്ട് തിളപ്പിച്ച വെള്ളം ഒഴിക്കുകയോ ചെയ്യുന്നത് നല്ലതാണ്. മുറിവുണ്ടായി പഴുക്കുന്ന സാഹചര്യമുണ്ടായാൽ ഇലയരച്ച് തുല്യ അളവിൽ വെളിച്ചെണ്ണയും ചേർത്ത് പുരട്ടുന്നത് നല്ലതാണ്. ശരീരത്തിൽ അമിതമായി അടിഞ്ഞ് കൂടുന്ന യൂറിക് ആസിഡിനെ നീക്കം ചെയ്യുന്നതിനും കമ്യൂണിസ്റ്റ് പച്ച സഹായിക്കും. ഇതിന്റെ വെള്ളം കുടിക്കുന്നതും അരച്ച് നീരെടുത്ത് വീക്കമുള്ളയിടത്ത് വെയ്ക്കുന്നതും നല്ലതാണ്. വയറ്റിലെ ആസിഡ് തോത് ആൽക്കലൈനാക്കി പിഎച്ച് തോത് നിലനിർത്താൻ കമ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.
പ്രമേഹ രോഗികൾ കമ്യൂണിസ്റ്റ് പച്ച ഇട്ടു തിളപ്പിച്ച വെള്ളം, ചായ എന്നിവ കുടിക്കുന്നത് ഇൻസുലിൻ പ്രവർത്തനം കൃത്യമാക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കാൻ ഇതുവഴി സാധിക്കും. ശരീര വേദനകള്‍ മാറാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. നടുവേദന പോലെ പലരേയും അലട്ടുന്ന പല വേദനകള്‍ക്കുമുള്ള പരിഹാരമാണ് ഇത്. മൂത്ര വിസര്‍ജനത്തിനും അണുബാധകള്‍ക്കുമെല്ലാം ഗുണം ചെയ്യുന്ന ഒന്നാണ് കമ്യൂണിസ്റ്റ് പച്ച. കിഡ്‌നിയുടെ ആരോഗ്യത്തിന് ഉത്തമം. ശരീരത്തില്‍ അധികമായി അടിഞ്ഞു കൂടുന്ന യൂറിഡ് ആസിഡ് നീക്കം ചെയ്യാനുളള വഴി കൂടിയാണ് ഈ ഇല. ഇതിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീര് ഒരൗൺസും കറന്ന ഉടനെയുള്ള പശുവിൻപാലിൽ ചേർത്ത് കഴിച്ചാൽ മൂത്രക്കല്ലിന് പരിഹാരമാകും.