കമ്യൂണിസ്റ്റ് പച്ചയുടെ ഗുണങ്ങൾ അറിയാം

For full experience, Download our mobile application:
Get it on Google Play

നിരവധി ഗുണങ്ങളാണ് കമ്യൂണിസ്റ്റ് പച്ചയ്ക്കുള്ളത് എന്നറിയാമോ?. ഇല ഞെരടി നീരെടുത്ത് മുറിവുള്ള ഭാഗത്ത് വെച്ചാൽ ഏതു മുറിവും വളരെ പെട്ടെന്ന് ഉണങ്ങും. അതുപോലെ ശരീരത്തിൽ മുറിവോ വീക്കമോ ഉണ്ടായാൽ ഇതിന്റെ ഇല പിഴിഞ്ഞെടുക്കുന്ന നീര് പുരട്ടുകയോ ഇലയിട്ട് തിളപ്പിച്ച വെള്ളം ഒഴിക്കുകയോ ചെയ്യുന്നത് നല്ലതാണ്. മുറിവുണ്ടായി പഴുക്കുന്ന സാഹചര്യമുണ്ടായാൽ ഇലയരച്ച് തുല്യ അളവിൽ വെളിച്ചെണ്ണയും ചേർത്ത് പുരട്ടുന്നത് നല്ലതാണ്. ശരീരത്തിൽ അമിതമായി അടിഞ്ഞ് കൂടുന്ന യൂറിക് ആസിഡിനെ നീക്കം ചെയ്യുന്നതിനും കമ്യൂണിസ്റ്റ് പച്ച സഹായിക്കും. ഇതിന്റെ വെള്ളം കുടിക്കുന്നതും അരച്ച് നീരെടുത്ത് വീക്കമുള്ളയിടത്ത് വെയ്ക്കുന്നതും നല്ലതാണ്. വയറ്റിലെ ആസിഡ് തോത് ആൽക്കലൈനാക്കി പിഎച്ച് തോത് നിലനിർത്താൻ കമ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.

പ്രമേഹ രോഗികൾ കമ്യൂണിസ്റ്റ് പച്ച ഇട്ടു തിളപ്പിച്ച വെള്ളം, ചായ എന്നിവ കുടിക്കുന്നത് ഇൻസുലിൻ പ്രവർത്തനം കൃത്യമാക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കാൻ ഇതുവഴി സാധിക്കും. ശരീര വേദനകള്‍ മാറാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. നടുവേദന പോലെ പലരേയും അലട്ടുന്ന പല വേദനകള്‍ക്കുമുള്ള പരിഹാരമാണ് ഇത്. മൂത്ര വിസര്‍ജനത്തിനും അണുബാധകള്‍ക്കുമെല്ലാം ഗുണം ചെയ്യുന്ന ഒന്നാണ് കമ്യൂണിസ്റ്റ് പച്ച. കിഡ്‌നിയുടെ ആരോഗ്യത്തിന് ഉത്തമം. ശരീരത്തില്‍ അധികമായി അടിഞ്ഞു കൂടുന്ന യൂറിഡ് ആസിഡ് നീക്കം ചെയ്യാനുളള വഴി കൂടിയാണ് ഈ ഇല. ഇതിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീര് ഒരൗൺസും കറന്ന ഉടനെയുള്ള പശുവിൻപാലിൽ ചേർത്ത് കഴിച്ചാൽ മൂത്രക്കല്ലിന് പരിഹാരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...