തിരുവല്ല : തുരുത്തിക്കാട് മാർത്തോമ്മാ ഇടവക വികസന സംഘത്തിന്റെയും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി നിർവഹിച്ചു. ഇടവക വികാരി റവ ജേക്കബ് പോൾ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്ഞാനമാണി മോഹൻ മുഖ്യപ്രഭാഷണം നടത്തി.
തുരുത്തിക്കാട് സെന്റ് തോമസ് ഇവാൻജലിക്കൽ, ഇടവക വികാരി റവ അനിൽ റ്റി മാത്യു, ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വൈസ് പ്രിൻസിപ്പൽ ആൻഡ് ഡയറക്ടർ ഡോക്ടർ ഏബൽ കെ സാമുവേൽ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോളി റെജി, രതീഷ് പീറ്റർ, തുരുത്തിക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി പത്മകുമാർ, ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ അസോസിയേറ്റ് പ്രൊഫസറും തുരുത്തിക്കാട് അർബൻ ക്ലിനിക്ക് മെഡിക്കൽ ഓഫീസറുമായ ഡോക്ടർ ഷാലിയറ്റ് റോസ് സെബാസ്റ്റ്യൻ, ഇടവക സെക്രട്ടറി ആനിയമ്മ ജയിംസ്, വികസന സംഘം സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, പാലിയേറ്റീവ് കെയർ യൂണിറ്റ് കൺവീനർ ഈപ്പൻ സി വർഗീസ് ചിറയിൽ എന്നിവർ പ്രസംഗിച്ചു. എല്ലാ മാസങ്ങളിലെയും രണ്ടും നാലും തിങ്കളാഴ്ച്ചകളിൽ ഡോക്ടറുടെ സേവനവും സൗജന്യ നിരക്കിൽ മരുന്ന് വിതരണവും ക്ലിനിക്കിൽ ലഭ്യമാണെന്ന് ചുമതലക്കാർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























