Saturday, April 12, 2025 5:16 pm

കമ്യൂണിറ്റി കിച്ചണിലെ ഭക്ഷണത്തിൽ ഈച്ചയും മുടിയും ; 108 ആംബുലൻസുകൾ പണിമുടക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കമ്യൂണിറ്റി കിച്ചണിൽ നിന്ന് കിട്ടുന്ന ഭക്ഷണത്തിൽ പാറ്റയും ഈച്ചയും മുടിയും.
ജില്ല ആശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർമാർ ഗതികെട്ട് സമരത്തിനിറങ്ങി. ആശുപത്രിയിലെ ഏഴ് ആംബുലൻസുകളുടെ ഡ്രൈവർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് .

കോവിഡ് രോഗികളെ പരിശോധനക്കെത്തിക്കുന്നതും കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും 108 ആംബുലൻസുകളിലാണ് . ഡ്രൈവർമാർക്കുള്ള ഭക്ഷണം ആശുപത്രി അധികൃതർ എത്തിച്ചുനൽകുകയാണ് പതിവ്. രണ്ടുദിവസമായി ഭക്ഷണത്തിൽനിന്ന് ഈച്ചയും മുടിയും കിട്ടുന്നു. ഉച്ചക്ക് ഭക്ഷണത്തിൽനിന്ന് വീണ്ടും മുടി ലഭിച്ചപ്പോഴാണ് പണിമുടക്കാൻ തീരുമാനിച്ചതെന്ന് ഡ്രൈവർമാർ പറയുന്നു. രാവിലെ ആംബുലൻസുകൾ സർവ്വീസ് നടത്തിയിരുന്നു.

തുടർന്ന് ഓട്ടം നിർത്തുകയായിരുന്നു . ഇതുസംബന്ധിച്ച് കോവിഡ് സെല്ലിൽ പരാതി നൽകി. ഇതോടെ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി.
അധികൃതരുമായി സംസാരിച്ച് മൂന്നുദിവസത്തിനകം ഭക്ഷണകാര്യത്തിൽ പരിഹാരം കാണുമെന്ന് കൊറോണ കൺട്രോൾ സെൽ അധികൃതരും വെസ്റ്റ് പോലീസും ഉറപ്പുനൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചത് .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

0
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമം. നാലുമാസം...

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ യുവാവ് ഭാര്യയെ കൊലപെടുത്തി

0
മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ യുവാവ് ഭാര്യയെ കൊലപെടുത്തി. മദ്യലഹരിയില്‍ ഭാര്യയുമായി...

നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ

0
വാഷിങ്ടൺ: നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ. ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ,...

നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ

0
ദില്ലി: ദില്ലിയിൽ നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി...