അരി കയറ്റിവന്ന ലോറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചത് 1.5 കോടി രൂപ ; നിലമ്പൂരില്‍ 3 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : ചരക്കുലോറിയിൽ രേഖകളില്ലാതെ കടത്തിയ ഒന്നരക്കോടി രൂപ നിലമ്പൂരിൽ ഹൈവേ പോലീസ് പിടിച്ചെടുത്തു. അരിലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം. രണ്ട് ലോറികളും പിടിച്ചെടുത്തു. മൂന്നു പേരെ ചോദ്യം ചെയ്തു വരുന്നു. എടപ്പാളിൽനിന്ന് അടയ്ക്കയുമായി നാഗ്‌പൂരിലേക്ക് പോയ ചരക്കുലോറി ലോഡിറക്കി അരിയുമായി മടങ്ങിവരുന്നതിനിടെ നിലമ്പൂർ വടപുറം പാലത്തിനുസമീപത്തുനിന്നാണ് പിടിയിലായത്.

എടപ്പാളിൽനിന്ന് ലോറിയിൽ എത്തിയവർക്ക് പണം കൈമാറുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. എ.എസ്.പിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഹൈവേ പോലീസ് പണം പിടിച്ചെടുത്തത്. പണം റിപ്പോർട്ട്സഹിതം നിലമ്പൂർ സി.ഐ ടി.എസ്. ബിനുവിന് കൈമാറി. 1.57 കോടി രൂപയാണ് പിടിച്ചെടുത്തത്. പണം പോലീസ് കോടതിയിൽ ഹാജരാക്കും.

എൻഫോഴ്സ്മെന്റായിരിക്കും തുടരന്വേഷണം നടത്തുക. പണം കടത്തിയ ലോറി ഡ്രൈവറും പണം വാങ്ങാനെത്തിയ രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്. അടയ്ക്ക വിൽപ്പന നടത്തിയശേഷം നികുതി ഒഴിവാക്കാൻ അക്കൗണ്ടിലിടാതെ പണമായി ലോറിയിൽ കൊണ്ടുവരികയായിരുന്നുവെന്നാണ് സൂചന. ലോറി ഡ്രൈവർ നാഗ്‌പൂരിൽനിന്ന് വന്നതായതിനാൽ പോലീസ്സ്റ്റേഷൻ, ലോറികൾ, പണം എന്നിവ അണുവിമുക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....