കമ്യൂണിറ്റി കിച്ചണിലെ ഭക്ഷണത്തിൽ ഈച്ചയും മുടിയും ; 108 ആംബുലൻസുകൾ പണിമുടക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കമ്യൂണിറ്റി കിച്ചണിൽ നിന്ന് കിട്ടുന്ന ഭക്ഷണത്തിൽ പാറ്റയും ഈച്ചയും മുടിയും.
ജില്ല ആശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർമാർ ഗതികെട്ട് സമരത്തിനിറങ്ങി. ആശുപത്രിയിലെ ഏഴ് ആംബുലൻസുകളുടെ ഡ്രൈവർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് .

കോവിഡ് രോഗികളെ പരിശോധനക്കെത്തിക്കുന്നതും കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും 108 ആംബുലൻസുകളിലാണ് . ഡ്രൈവർമാർക്കുള്ള ഭക്ഷണം ആശുപത്രി അധികൃതർ എത്തിച്ചുനൽകുകയാണ് പതിവ്. രണ്ടുദിവസമായി ഭക്ഷണത്തിൽനിന്ന് ഈച്ചയും മുടിയും കിട്ടുന്നു. ഉച്ചക്ക് ഭക്ഷണത്തിൽനിന്ന് വീണ്ടും മുടി ലഭിച്ചപ്പോഴാണ് പണിമുടക്കാൻ തീരുമാനിച്ചതെന്ന് ഡ്രൈവർമാർ പറയുന്നു. രാവിലെ ആംബുലൻസുകൾ സർവ്വീസ് നടത്തിയിരുന്നു.

തുടർന്ന് ഓട്ടം നിർത്തുകയായിരുന്നു . ഇതുസംബന്ധിച്ച് കോവിഡ് സെല്ലിൽ പരാതി നൽകി. ഇതോടെ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി.
അധികൃതരുമായി സംസാരിച്ച് മൂന്നുദിവസത്തിനകം ഭക്ഷണകാര്യത്തിൽ പരിഹാരം കാണുമെന്ന് കൊറോണ കൺട്രോൾ സെൽ അധികൃതരും വെസ്റ്റ് പോലീസും ഉറപ്പുനൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...