എറണാകുളത്ത്‌ നിയന്ത്രണങ്ങൾ കർശനം ; കൂടുതൽ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളത്ത് കനത്ത ജാഗ്രത തുടരുന്നു. ചൂർണിക്കര പഞ്ചായത്ത്‌ വാർഡ് (14), കാലടി പഞ്ചായത്ത്‌ വാർഡ് (8), കുമ്പളം വാർഡ് (2), ചെങ്ങമനാട് പഞ്ചായത്ത്‌ വാർഡ് (11), മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത്‌ വാർഡ് (17), തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വാർഡ് (48) എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 35ആം വാർഡ് മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണാണ്. എടത്തല പഞ്ചായത്തിലെ‌ 5, 14 വാർഡുകൾ, ശ്രീമൂലനഗരം പഞ്ചായത്തിലെ‌ വാർഡ് 16 എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ്  സോണിൽ നിന്ന് ഒഴിവാക്കി.

എറണാകുളം ജില്ലയിൽ ഇന്നലെ 97 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിൽ കൂടുതൽ രോഗികൾ. 19 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 201 ആയി. ആലുവ ക്ലസ്റ്ററിൽ 37 പേർക്കും കീഴ്മാട് ക്ലസ്റ്ററിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ നാല് ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് പോസീറ്റിവായതോടെ രണ്ട് ദിവസത്തിനിടയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 14 ആയി. ജില്ലയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 764 പേരാണ്. എട്ട് പേർ കൂടി രോഗമുക്തി നേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...