തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം പ്രവാസികള്‍ കേരളത്തിലെത്തും. സമൂഹവ്യാപനം എന്ന മൂന്നാം ഘട്ടത്തിനായുള്ള പ്ലാന്‍ സി ഒരുക്കി കേരളം. കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിച്ച കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ലോക്ക് ഡൗണ്‍ പിന്‍വലിച്ചേശേഷം ഗള്‍ഫ് രാജ്യങ്ങളും അയല്‍ സംസ്ഥാനങ്ങളുമുള്‍പ്പെടെ കേരളത്തിന് പുറത്ത് രോഗം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്ന സ്ഥിതിയുണ്ടായാല്‍ അതിനെ നേരിടാനും അവരില്‍ നിന്ന് രോഗവ്യാപനമുണ്ടാകാതിരിക്കാനുമാവശ്യമായ നടപടികളാണ് ആരോഗ്യ വകുപ്പ് പരിഗണിക്കുന്നത്.
മലയാളികളേറെയുള്ള മുംബൈ, തമിഴ്‌നാട്, മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരായ നഴ്‌സുമാരുള്‍പ്പെടെയുള്ള മലയാളികള്‍ ചികിത്സയും ഭക്ഷണവുമില്ലാതെ വലയുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചുകൊണ്ടിരിക്കെ നിയന്ത്രണങ്ങളില്‍ അയവ് വന്നാല്‍ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ ശ്രമിക്കും.
വിമാന- ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും നിരവധിപേര്‍ ഓണ്‍ ലൈന്‍ മുഖാന്തിരം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുമുണ്ട്.