ഗോവയില്‍ കുടുങ്ങിയ 330 ബ്രിട്ടീഷ് പൗരന്‍മാര്‍ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി

For full experience, Download our mobile application:
Get it on Google Play

പനാജി: ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഗോവയില്‍ കുടുങ്ങിയ 330 ബ്രിട്ടീഷ് പൗരന്‍മാര്‍ പ്രത്യേക ടൈറ്റാന്‍ എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി. ഇന്ത്യയില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് എംബസിയാണ് പ്രത്യേക വിമാനം സജ്ജമാക്കിയത്.

312 മുതിര്‍ന്നവരും ഒരു കുട്ടിയും അടങ്ങിയ സംഘമാണ് ഗോവയില്‍നിന്ന് മടങ്ങിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഗോവയിലെ ഡാബോലിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ്‌ ബ്രിട്ടീഷ് സംഘത്തെ വഹിച്ചുള്ള വിമാനം യാത്ര തിരിച്ചത്.

ഇന്ത്യയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ ഏഴ് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയത്. ഗോവയില്‍ കുടുങ്ങിയ കൂടുതല്‍ ബ്രിട്ടീഷ് പൗരന്‍മാരെ അടുത്ത രണ്ട് വിമാനങ്ങളിലായി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഒഴിപ്പിക്കും. മുംബൈ, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കുടുങ്ങിയ പൗരന്‍മാരെ ഒഴിപ്പിക്കാനും ബ്രിട്ടീഷ് ഗവണ്‍മെന്റ് രണ്ട് വീതം വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 35,000ത്തോളം ബ്രിട്ടീഷ് പൗരന്‍മാരാണ് നിലവില്‍ ഇന്ത്യയിലുള്ളത്. ഇതില്‍ 20,000ത്തോളം പേര്‍ ഇന്ത്യയില്‍നിന്ന് മടങ്ങാന്‍ ഇതുവരെ ബ്രിട്ടീഷ് ഹൈകമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...