കൊവിഡ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം ; ഡല്‍ഹിയില്‍ മധ്യവയസ്‌ക്കനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍മാരെ ആക്രമിച്ചെന്ന പരാതിയില്‍ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ ഇവര്‍ കൊവിഡ് പകര്‍ത്തുന്നു എന്ന് പറഞ്ഞ് ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റു ചെയ്യുകയായിരുന്നെന്ന്  പോലീസ് പറഞ്ഞു. രാത്രി 9.30 ഓടെയാണ് സംഭവം നടന്നതെന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മനീഷ് എ.എന്‍.ഐയോട് പറഞ്ഞു.

പ്രദേശത്ത് കൊവിഡ് 19 പടര്‍ത്തുകയാണെന്ന് പറഞ്ഞ് ഡോക്ടര്‍മാരോട് അയല്‍വാസി തട്ടിക്കയറി. ഇതിനെതിരെ ഇവര്‍ പ്രതികരിച്ചപ്പോള്‍ അയാള്‍ ഡോക്ടര്‍മാരെ ശാരീരികമായി ആക്രമിച്ചുവെന്നും  മനീഷ് പറഞ്ഞു. എപ്രില്‍ ആദ്യവാരം ഹൈദരബാദിലെ ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. കൊവിഡ് ബാധിച്ച രോഗി മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറിലും ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കൊവിഡ് 19 ടെസ്സ്റ്റ് പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍മാരെ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പലയിടങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...